മക്ക മര്‍കസ് കമ്മിറ്റി പുനഃസംഘടിപ്പിച്ചു

Posted on: November 26, 2018 8:50 pm | Last updated: November 26, 2018 at 8:50 pm

മക്ക: പ്രവാസികളുടെ അകമഴിഞ്ഞ സഹായങ്ങള്‍ മര്‍കസിനെന്നും സഹായകമായിട്ടുണ്ടെന്നും തുടര്‍ന്നും അത്‌ ഉണ്ടാവണമെന്നും മുഹമ്മദ് തുറാബ് തങ്ങള്‍ ആവശ്യപ്പെട്ടു. മക്ക അജ്ജ്യയാദിലെ ഓഡിറ്റോറിയത്തില്‍ നടന്ന മര്‍കസ് ജനറല്‍ ബോഡിയില്‍ ഉദ്ഘാടന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. മര്‍കസ് നാഷണല്‍ സെക്രട്ടറി ഗഫൂര്‍ വാഴക്കാട്,മര്‍കസ് ജിദ്ദ കമ്മിറ്റി സെക്രട്ടറി അഷ്‌റഫ് കൊടിയത്തൂര്‍ ,ഷാഫി ബാഖവി മീനടത്തൂര്‍ ,അബ്ദുല്‍ ജലീല്‍ വടകര ,മുഹമ്മദ് മുസ്‌ലിയാര്‍ ,യാസര്‍ സഖാഫി, ഇസ്ഹാഖ് ഫറോക്ക് ,റശീദ് വേങ്ങര എന്നിവര്‍ സംബന്ധിച്ചു.

മുഹമ്മദ് മുസ്‌ലിയാര്‍ (പ്രസി. ) ഉസ്മാന്‍ കുറുകത്താണി (സെക്ര.), അബ്ദുന്നാസര്‍ ഹാജി കൊടുവള്ളി (ട്രഷര്‍ ). അലി ഹാജി മാക്കൂല്‍ പീടിക , ഷാഫി ബാഖവി മീനടത്തൂര്‍ ,അബ്ദുല്‍ ഖാദര്‍ സഖാഫി വയനാട് ,സഈദ് സഖാഫി കാന്തപുരം ,(വൈ പ്രസി.)എന്‍ജിനിയര്‍ ഫൈസല്‍ കൊടക്കാട് ,റഷീദ് വേങ്ങര ,യാസിര്‍ സഖാഫി ,ശിഹാബ് കുറുകത്താണി ,(ജോ;സെക്ര.) എന്നിവരെ പുതിയ ഭാരവാഹികളായി തിരഞ്ഞെടുത്തു. നാസര്‍ കൊടുവള്ളി സ്വാഗതവും ഉസ്മാന്‍ കുറുകത്താണി നന്ദിയും പറഞ്ഞു .