മഅ്ദിന്‍ വൈസനിയം: വാഴക്കുല വിളവെടുപ്പിന് തുടക്കമായി

Posted on: November 24, 2018 9:23 pm | Last updated: December 26, 2018 at 4:37 pm

മലപ്പുറം: മഅ്ദിന്‍ അക്കാദമിയുടെ വൈസനിയം ആഘോഷങ്ങളുടെ ഭാഗമായി ജനകീയ കൂട്ടായ്മയില്‍ നടപ്പാക്കിയ വാഴകൃഷിയുടെ വിളവെടുപ്പിന് തുടക്കമായി. കഴിഞ്ഞ ഫെബ്രുവരിയില്‍ കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍ ആയിരുന്നു പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. കാര്‍ഷിക രംഗത്ത് സ്വയം പര്യാപ്തത ഉറപ്പ് വരുത്തുന്നതിനും വിഷരഹിത കൃഷിരീതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി മഅ്ദിന്‍ പന്ത്രണ്ടാം വാര്‍ഷികാഘോഷമായ എന്‍കൗമിയത്തോടെ ആരംഭിച്ച കാര്‍ഷിക പദ്ധതികളുടെ തുടര്‍ച്ചയണ് വൈസനിയം ആഗ്രോസ്‌പെയ്‌സ്.

പതിനായിരം കുടുംബങ്ങള്‍ക്ക് സൗജന്യമായി മൂന്ന് വീതം വാഴക്കന്നുകളായിരുന്നു വൈസനിയത്തിന്റെ ഭാഗമായി വിതരണം ചെയ്തത്. മൂന്നില്‍ ഒരു വാഴക്കുല വൈസനിയം സമ്മേളനത്തിലേക്ക് നല്‍കുന്നതിന്റെ ഉദ്ഘാടന കര്‍മം സമസ്ത ജില്ലാ സെക്രട്ടറി പി. ഇബ്‌റാഹീം ബാഖവി വാഴക്കുല സ്വീകരിച്ച് നിര്‍വഹിച്ചു.
മഅ്ദിന്‍ മോഡല്‍ അക്കാദമി പ്രിന്‍സിപ്പല്‍ സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി അധ്യക്ഷത വഹിച്ചു.

എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി അംഗം ദുല്‍ഫുഖാറലി സഖാഫി, എസ്.എസ്.എഫ് ജില്ലാ ഉപാധ്യക്ഷന്‍ ശാക്കിര്‍ സിദ്ദീഖി, വൈസനിയം കോഓര്‍ഡിനേറ്റര്‍ സൈനുദ്ദീന്‍ നിസാമി കുന്ദമംഗലം, ഖാലിദ് സഖാഫി സ്വലാത്ത് നഗര്‍, മഹ്മൂദ് ഹസ്സന്‍ അഹ്‌സനി, ജംഷീര്‍ അംജദി ഉള്ളണം, മന്‍സൂര്‍ അദനി ഊരകം, ഹംസ അദനി പൊട്ടിക്കല്ല്, അബ്ദുര്‍റഹ്മാന്‍ ചെമ്മങ്കടവ് സംബന്ധിച്ചു.