Connect with us

Kerala

കേരളത്തിലെ നവോത്ഥാനത്തില്‍ ആര്‍എസ്എസിന് ഒരു പങ്കുമില്ല; കോണ്‍ഗ്രസ് ആര്‍എസ്എസിന്റെ ബി ടീമായി മാറി: മുഖ്യമന്ത്രി

Published

|

Last Updated

കോഴിക്കോട്: കേരളത്തിലെ നവോത്ഥാനത്തില്‍ ആര്‍എസ്എസിന് ഒരു പങ്കുമില്ലെന്നും അവര്‍ക്ക് ജനാധിപത്യത്തോട് പുച്ഛമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനരോഷം മറിടകടക്കാന് ബിജെപി വര്‍ഗീയ കാര്‍ഡിറക്കുന്നു. ഇതിന്റെ ഭാഗമായാണ് അയോധ്യ പ്രശ്‌നം വീണ്ടും കുത്തിപ്പൊക്കുന്നത്. ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കാനാണ് ശ്രമം. ജനങ്ങള്‍ മതനിരപേക്ഷത സംരക്ഷിക്കുന്നവര്‍ക്കൊപ്പമാണ്. ബിജെപിക്കൊപ്പം മറ്റ് ചിലരും കൂട്ടുകൂടുന്നു.

ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് കേസ് നടക്കുമ്പോള്‍ ഇതിനെ അനുകൂലിച്ചവരാണ് ആര്‍.എസ്.എസും ബി.ജെ.പിയും കോണ്‍ഗ്രസും. വിധി വന്നപ്പോഴും ഇവര്‍ ഇതിനെ സ്വാഗതം ചെയ്തു. ചരിത്രവിധിയാണ് ഇതെന്നായിരുന്നു കോണ്‍ഗ്രസിന്റെ പ്രതികരണം. കേരളത്തിന്റെ മതനിരപേക്ഷതയെ തകര്‍ക്കാനാണ് പിന്നീട് ഇവര്‍ വിധിയെ എതിര്‍ത്ത് രംഗത്തെത്തിയതെന്നും പിണറായി പറഞ്ഞു.
ഇന്ത്യന്‍ ഭരണകൂടം പാര്‍ലിമെന്റിനെ നോക്കുകുത്തിയാക്കുന്നു. പാര്‍ലിമെന്റില്‍ വായ് തുറക്കാത്ത പ്രധാനമന്ത്രിയാണ് ഇപ്പോഴുള്ളത്. പാര്‍ലിമെന്റെില്‍ സര്‍ക്കാറിനെതിരായ പല പ്രശ്‌നങ്ങളും ഉന്നയിക്കുമ്പോള്‍ അതിനൊന്നും മറുപടി നല്‍കാന്‍ നരേന്ദ്ര മോദി തയാറാവുന്നില്ലെന്നും പിണറായി കുറ്റപ്പെടുത്തി.

രാജ്യത്തിന്റെ പ്രതീക്ഷ യുവജനങ്ങളിലാണ്. മതനിരപേക്ഷത സംരക്ഷിക്കാന്‍ മുന്നിട്ടിറങ്ങുന്നതില്‍ അധികവും യുവജനങ്ങളാണ്. യുവജങ്ങള്‍ വലിയ തോതില്‍ രാജ്യകാര്യങ്ങളില്‍ ഇടപെടുന്ന കാഴ്ച്ചയാണ് കാണാനാകുന്നത്. സാധാരണ പുതിയ തലമുറക്ക് സാമൂഹിക പ്രതിബദ്ധത കുറയുന്നു എന്ന വിമര്‍ശനം കേള്‍ക്കാറുണ്ട്. എന്നാല്‍ പ്രളയദുരന്ത ഘട്ടത്തില്‍ എല്ലാം മറന്ന് രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ യുവാക്കളെയാണ് നാട് കണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

---- facebook comment plugin here -----

Latest