നെഹ്‌റു ട്രോഫിയില്‍ പായിപ്പാടന്‍ മുത്തം; കിരീടം നേടുന്നത് തുടര്‍ച്ചയായ നാലാം തവണ

Posted on: November 10, 2018 6:40 pm | Last updated: November 10, 2018 at 8:40 pm

ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളംകളിയില്‍ പായിപ്പാടന്‍ ചുണ്ടന്‍ ചാമ്പ്യന്മാര്‍. തുടര്‍ച്ചയായ നാലാം തവണയാണ് പായിപ്പാടന്‍ ചുണ്ടന്‍ ജേതാക്കളാകുന്നത്. പള്ളാത്തുരുത്തി ബോട്ട് ക്ലബാണ് പായിപ്പാടന്‍ ചുണ്ടന്‍ തുഴഞ്ഞത്. മഹാദേവികാട് കാട്ടില്‍ തെക്കേതില്‍ രണ്ടാം സ്ഥാനവും ആയാപറമ്പ് പാണ്ടി മൂന്നാം സ്ഥാനവും ചമ്പക്കുളം നാലാം സ്ഥാനവും നേടി. കേരള പോലീസ് ടീം ക്ലബ് ആലപ്പുഴയാണ് മഹാദേവികാട് കാട്ടില്‍ തെക്കേതില്‍ ചുണ്ടന്‍ തുഴഞ്ഞത്. ഇതാദ്യമായാണ് കേരള പോലീസ് നെഹ്‌റു ട്രോഫി വള്ളം കളിയില്‍ മത്സരിച്ചത്.

ഫൈനല്‍ മത്സത്തിലേക്ക് ഒന്നാമതായി യോഗ്യത നേടിയത് പായിപ്പാടന്‍ ചുണ്ടനായിരുന്നു. ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവമാണ് ജലമേള ഉദ്ഘാടനം ചെയ്തത്. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, തെലുങ്ക് സിനിമാ താരം അല്ലു അര്‍ജുന്‍, ഭാര്യ സ്‌നേഹാ റെഡ്ഡി, കേരളാ ബ്ലാസ്‌റ്റേഴ്‌സ് ടീം എന്നിവര്‍ ചടങ്ങില്‍ മുഖ്യാതിഥികളായി.