ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ച് കത്തി; എന്‍ജിനീയറിംഗ് വിദ്യാര്‍ഥി മരിച്ചു

Posted on: November 8, 2018 9:11 am | Last updated: November 8, 2018 at 10:45 am

ആലപ്പുഴ: ഹരിപ്പാടിന് സമീപം ദേശീയ പാതയിലുണ്ടായ വാഹനാപകടത്തില്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ഥി മരിച്ചു. ഗുരുതരമായി പരുക്കേറ്റ സഹപാഠിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോയമ്പത്തൂരില്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയായ കിരണ്‍ ആണ്് മരിച്ചത്. ബൈക്ക് മിനിലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം.

കൂട്ടിയിടിയെത്തുടര്‍ന്ന് ബൈക്ക് പൂര്‍ണമായും കത്തി നശിച്ചു. പൊള്ളലേറ്റാണ് കിരണ്‍ മരിച്ചത്. ഇന്ന് രാവിലെ ഏഴോടെയായിരുന്നു സംഭവം.കോയമ്പത്തൂരില്‍നിന്നും ചെങ്ങന്നൂരിലേക്ക് വരികയായിരുന്നു ബൈക്ക് യാത്രികര്‍. ബൈക്കും ലോറിയും അമിതവേഗത്തിലായിരുന്നുവെന്ന് ദ്യക്‌സാക്ഷികള്‍ പറഞ്ഞു.