പികെ ശ്രമീതി എംപിക്കതിരെ മോശം പരാമര്‍ശം: ആര്‍എസ്എസ് പ്രചാരകനെതിരെ കേസെടുത്തു

Posted on: October 25, 2018 7:12 pm | Last updated: October 25, 2018 at 8:27 pm

തിരുവനന്തപുരം: പികെ ശ്രീമതി എംപിക്കെതിരെ മോശം പരാമര്‍ശം നടത്തിയതിന് ആര്‍എസ്എസ് പ്രചാരകന്‍ ഡോ. ബി ഗോപാലക്യഷ്ണനെതിരെ പോലീസ് കേസെടുത്തു.

മോശം പരാമര്‍ശം അടങ്ങിയ പ്രസംഗം സാമൂഹ്യ സ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയില്‍ പ്രചരിപ്പിച്ചതിന് 32 പേര്‍ക്കെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്. ശബരിമല വിധിയുടെ പശ്ചാത്തലത്തില്‍ പത്തനംതിട്ടയില്‍ പികെ ശ്രീമതി നടത്തിയ പ്രസംഗത്തിനെതിരെയായിരുന്നു ഗോപാലക്യഷ്ണന്റെ പരാമര്‍ശം. യൂ ട്യൂബ് ചാനലിലൂടെയാണ് ഗോപാലക്യഷ്ണന്‍ പികെ ശ്രീമതിക്കെതിരെ പ്രസംഗിച്ചത്.