യുവാവിനെ കൊലപ്പെടുത്തിയ സ്വവര്‍ഗാനുരാഗികളായ യുവാക്കള്‍ക്കെതിരെ കേസ്‌

Posted on: October 25, 2018 4:45 pm | Last updated: October 25, 2018 at 4:45 pm

ദുബൈ: സ്വവര്‍ഗാനുരാഗികളായ യുവാക്കള്‍ ചേര്‍ന്ന് മറ്റൊരു യുവാവിനെ കുത്തിക്കൊലപ്പെടുത്തിയതായി കേസ്. യുവാവ് പലതവണ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്നും പോലീസ് കണ്ടെത്തി.
ഏഷ്യക്കാരായ പ്രതികള്‍ രണ്ടുപേരും സുഹൃത്തുക്കളായിരുന്നു. പിന്നീട് ഇവര്‍ കമിതാക്കളായി മാറി. എന്നാല്‍ പിന്നീട് ഇവരില്‍ ഒരാള്‍ മറ്റൊരു യുവാവുമായി അടുപ്പത്തിലാവുകയും ഇയാളെ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു. പരാതിപ്പെടാനും സംഭവം പുറത്തുപറയാനും ഇയാള്‍ ഭയപ്പെടുന്നുവെന്ന് മനസിലാക്കി പല തവണ പിന്നെയും പീഡിപ്പിച്ചു.

കൊലപാതകം നടന്ന ദിവസം ഇയാള്‍ യുവാവുമായി ലൈംഗിക ബന്ധത്തിലേര്‍പെടുന്നതിനിടെ പങ്കാളിയായ സുഹൃത്ത് മുറിയിലെത്തി. താന്‍ പിടിക്കപ്പെട്ടുവെന്ന് മനസിലാക്കിയപ്പോള്‍ ഇയാള്‍ പെട്ടെന്ന് എഴുന്നേറ്റ് അടുത്തുണ്ടായിരുന്ന കത്തിയെടുത്തു. മൂവരും ചേര്‍ന്ന് പിടിവലി നടത്തുന്നതിനിടെ യുവാവിന്റെ ശരീരത്തില്‍ കത്തി കുത്തിയിറക്കുകയായിരുന്നു. കൊലപാതകം സംബന്ധിച്ച് വിവരം ലഭിച്ച പോലീസ് സ്ഥലത്തെത്തി രണ്ട് പേരെയും അറസ്റ്റ് ചെയ്തു. ബ്ലഡ് മണി സ്വീകരിച്ച് കേസ് ഒത്തുതീര്‍പ്പാക്കാന്‍ കൊല്ലപ്പെട്ടയാളുടെ ബന്ധുക്കള്‍ സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ കോടതി കേസ് അടുത്ത മാസത്തേക്ക് മാറ്റിവെച്ചിരിക്കുകയാണ്.