Connect with us

Kerala

ഹജ്ജ് 2019: അപേക്ഷാ സമര്‍പ്പണം തുടങ്ങി

Published

|

Last Updated

കൊണ്ടോട്ടി: ഹജ്ജ് കമ്മിററി മുഖേന ഹജ്ജിന് അപേക്ഷിക്കുന്നതിനുള്ള പ്രഖ്യാപനം വതോടെ അപേക്ഷാ സമര്‍ണം തുടങ്ങി. വെള്ളിയാഴ്ച ആദ്യ അപേക്ഷ കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി ഏറ്റുവാങ്ങി. കേന്ദ്ര ഹജ്ജ് കമ്മിററി അംഗം ഇ ടി മുഹമ്മദ് ബശീര്‍ എം പി യും സന്നിഹിതനായിരുന്നു.

മക്കരപ്പറമ്പ് സ്വദേശി മമ്മദാണ് ആദ്യ അപേക്ഷകന്‍. ഇദ്ദേഹത്തിന് KLF 1-2-0 F കവര്‍ നമ്പറും അനുവദിച്ചു. ഹജ്ജ് കമ്മിറ്റി അംഗങ്ങളായ കെ എം കാസിം കോയ, പി അബ്ദുര്‍ റഹ് മാന്‍, മുസ്‌ലിയാര്‍ സജീര്‍, അസിസ്റ്റന്റ് സെക്രട്ടറി ടി കെ അബ്ദുര്‍ റഹ് മാന്‍, കോര്‍ഡിനേറ്റര്‍ ഷാജഹാന്‍, ആരിഫ് ഹാജി, പി കെ അസ്സയിന്‍, ഷിറാസ് എന്നിവരും സംബസിച്ചു.

കരിപ്പൂരിലും നെടുമ്പാശ്ശേരിയിലും ഹജ്ജ് എമ്പാര്‍ക്കേഷന്‍ അനുവദിക്കുതിന് പ്രയത്‌നിച്ച കേരള സര്‍ക്കാര്‍, മന്ത്രി കെ ടി ജലീല്‍, ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി, കമ്മിറ്റി അംഗങ്ങള്‍, മുന്‍ ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, ജന പ്രതിനിധികള്‍, രാഷ്ട്രിയ കക്ഷികള്‍, സന്നധ സംഘടനകള്‍, എന്നിവരെ എന്നിവര്‍ക്ക് കമ്മിറ്റി കൃതജ്ഞ രേഖപ്പെടുത്തി.

Latest