Connect with us

Gulf

ശൈഖ് സായിദ് ദീര്‍ഘദര്‍ശിയായ ഭരണാധികാരി: ശശി തരൂര്‍

Published

|

Last Updated

അബുദാബി: ലോകം കണ്ട മഹാനായ നേതാക്കളില്‍ പ്രമുഖനാണ് യു എ ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാനെന്ന് ശശി തരൂര്‍ എം പി. യു എഇ സ്ഥാപകനെന്ന നിലയിലും ഗള്‍ഫ് രാജ്യങ്ങളുടെ സഹകരണ കൗണ്‍സില്‍ രൂപീകരണത്തിനു നേതൃത്വം നല്‍കിയ ദീര്‍ഘദര്‍ശിയായ ഭരണാധികാരി എന്ന നിലയിലും അദ്ദേഹം ശ്രദ്ധേയനായി. അദ്ദേഹത്തിന്റെ ദര്‍ശനം ലോകത്തിനു വലിയ മാതൃകയായി. ജീവകാരുണ്യ മേഖലയില്‍ ശൈഖ് സായിദിന്റെ മഹത്തായ പ്രവര്‍ത്തനങ്ങളെ പിന്‍ തലമുറയും തുടരുന്നു.

അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ തവനൂര്‍ മണ്ഡലം കെ എം സി സി സംഘടിപ്പിച്ച അബൂനാ സായിദ് പരിപാടിയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഡോ. അലി അല്‍ ഹാശിമി സമ്മേളനം ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ സമദ് സമദാനി പ്രസംഗിച്ചു. ടി കെ നാസര്‍ അധ്യക്ഷത വഹിച്ചു.

Latest