കശ്മീരില്‍ മിനി ബസ് കൊക്കയിലേക്ക് മറിഞ്ഞ് 15 മരണം

Posted on: October 6, 2018 3:18 pm | Last updated: October 6, 2018 at 5:29 pm

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ മിനി ബസ് മലയിടുക്കിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ 15 പേര്‍ മരിച്ചു. 19 പേര്‍ക്ക് പരുക്കേറ്റു. ജമ്മു ശ്രീനഗര്‍ ഹൈവേയില്‍ കേല മോത്തിലാണ് സംഭവം.

ബാനിഹാലില്‍നിന്നും റാംബാനിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ഗുരുതരമായി പരുക്കേറ്റ എട്ട് പേരെ ഹെലികോപ്റ്റര്‍ മാര്‍ഗം ജമ്മുവിലെത്തിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.