Connect with us

National

ഡോളറിനെതിരെ വന്‍ ഇടിവ്; രൂപയുടെ മൂല്യം 73.73 നിലവാരത്തിലെത്തി

Published

|

Last Updated

മുംബൈ: ഡോളറിനെതിരെ രൂപക്ക് വന്‍ ഇടിവ്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ഇടിവ് രേഖപ്പെടുത്തുന്നത്. വ്യാഴാഴ്ച വ്യാപാരം ആരംഭിച്ചപ്പോള്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം ആദ്യമായി 73.73 എന്ന നിലവാരത്തിലെത്തി.

തിങ്കളാഴ്ച രാത്രി 9.05ന് വ്യാപാരം അവസാനിപ്പിക്കുമ്പോള്‍ 72.91 ആയിരുന്നു ഡോളറിനെതിരെ രൂപയുടെ മൂല്യം.
യുഎസ് കടപ്പത്രത്തില്‍ നിന്നുള്ള ആദായം വര്‍ധിച്ചതുമൂലം വികസ്വര രാജ്യങ്ങളിലെ കറന്‍സികള്‍ വന്‍തോതില്‍ വിറ്റഴിച്ചതിന്റെ ഭാഗമായാണ് രൂപയുടെ മൂല്യവും ഇടിഞ്ഞത്.

അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില കൂടുന്നതും രൂപയുടെ ഇടിവിന് കാരണമായി. ഇറാനില്‍ നിന്നുള്ള എണ്ണ ലഭ്യത കുറഞ്ഞതാണ് അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് വില ഉയരാന്‍ കാരണം.