Connect with us

Gulf

യു എ ഇയുടേത് ലോകത്തെ പ്രബലമായ പാസ്‌പോര്‍ട്ടെന്ന് കണക്കുകള്‍

Published

|

Last Updated

ദുബൈ: യു എ ഇ പാസ്‌പോര്‍ട് ലോകത്തെ ഏറ്റവും മികച്ചവയില്‍ 23-ാമത്. ഹെന്‍ലി ആന്‍ഡ് പാര്‍ട്ണര്‍സ് ഇന്‍ഡകസ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് യു എ ഇ പാസ്പോര്‍ട്ടുമായി ലോക രാജ്യങ്ങളില്‍ സന്ദര്‍ശിക്കുന്നതിന് കൂടുതല്‍ അനായാസകരമാണെന്ന വിവരം പുറത്തു വിട്ടത്. 27-ാം സ്ഥാനത്തു നിന്ന് യു എ ഇ പാസ്പോര്‍ട്ടിന്റെ നില 23-ാം സ്ഥാനത്തേക്ക് എത്തി. 2008 മുതല്‍ 38 രാജ്യങ്ങളിലേക്കാണ് വിസ കൂടാതെ യു എ ഇ സ്വദേശികള്‍ക്ക് യാത്ര ചെയ്യാനുള്ള സൗകര്യം കൂടുതലായി ഏര്‍പ്പെടുത്തിയത്. ഇതോടെ നിലവില്‍ 154 രാജ്യങ്ങളിലേക്ക് യു എ ഇ പാസ്പോര്‍ട്ടുമായി വിസ കൂടാതെ യാത്ര ചെയ്യാം.

ജപ്പാന്‍ പാസ്‌പോര്‍ടാണ് ലോകത്തെ ഏറ്റവും പ്രബലമായ പാസ്‌പോര്‍ട്. 189 രാഷ്ട്രങ്ങളിലേക്ക് ഓണ്‍ അറൈവല്‍ വിസയോ, വിസാ ഫ്രീ സംവിധാനമോ ഉപയോഗിച്ച് ജപ്പാന്‍കാര്‍ക്ക് യാത്ര ചെയ്യാം എന്നതാണ് ഇവിടുത്തെ പാസ്പോര്‍ട്ടിന്റെ സവിശേഷത. സിംഗപൂരാണ് രണ്ടാം സ്ഥാനം. കഴിഞ്ഞ വര്‍ഷം ഇരു രാജ്യങ്ങളും ഒന്നാം സ്ഥാനം നിലനിര്‍ത്തിയിരുന്നു.

നടപ്പ് വര്‍ഷത്തില്‍ യു എ ഇ പാസ്പോര്‍ട്ടില്‍ എട്ട് രാജ്യങ്ങളിലേക്കാണ് വിസ ഫ്രീ സംവിധാനം ഏര്‍പെടുത്തിയത്. ചൈന, അയര്‍ലന്‍ഡ്, ബുര്‍കിന ഫാസോ, ഉറുഗേ, ഗിനി, ടോംഗ, ഹോണ്ടുറാസ് എന്നിവയാണ് ഈ വിദേശ രാജ്യങ്ങള്‍.

ഈ വര്‍ഷം ജനുവരിയിലാണ് ചൈനയുമായി യു എ ഇ ധാരണയിലൊപ്പുവെച്ചത്. ഇത് പ്രകാരം യു എ ഇ പൗരന്മാര്‍ക്ക് മുന്‍ കൂട്ടി എന്‍ട്രി പെര്‍മിറ്റ് നേടാതെ 30 ദിവസത്തേക്ക് ചൈന സന്ദര്‍ശിക്കാം. മധ്യ പൗരസ്ത്യ മേഖലയില്‍ യു എ ഇയുടേതാണ് ഏറ്റവും പ്രബലമായ പാസ്‌പോര്‍ട്. കുവൈറ്റ് 53 ആം സ്ഥാനവും ഖത്വര്‍ 57 ആം സ്ഥാനവും കരസ്ഥമാക്കിയിട്ടുണ്ട്. 60-ം സ്ഥാനത്താണ് ബഹ്‌റൈന്‍.

Latest