വിവാദ ഭൂമിയിടപാട്: കര്‍ദിനാളിനെതിരായ കേസ് റദ്ദാക്കി

Posted on: May 22, 2018 3:12 pm | Last updated: May 22, 2018 at 5:55 pm

കൊച്ചി: സീറോ മലബാര്‍ സഭയുടെ അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുള്‍പ്പെടെ നാല് പേര്‍ക്കെതിരെ കേസെടുക്കാമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിബിഷന്‍ ബെഞ്ച് റദ്ദാക്കി. കേസ് എടുക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് നേരത്തെ സ്‌റ്റേ ചെയ്ത ഹൈക്കോടതി ഇപ്പോള്‍ ഇതില്‍ അന്തിമ വിധി പുറപ്പെടുവിച്ചിരിക്കുകയാണ്. സിംഗിള്‍ ബെഞ്ച് വിധിപ്രകാരം കര്‍ദിനാളിനെ ഒന്നാം പ്രതിയും ഫോ.ജോഷി പുതുവ, ഫാ.സെബാസ്റ്റ്യന്‍ വടക്കുമ്പാടന്‍, ഇടനിലക്കാരന്‍ സാജു വര്‍ഗീസ് എന്നിവരെ മറ്റ് പ്രതികളാക്കിയും കേസെടുത്തിരുന്നു. ഇതിനെതിരെയാണ് കര്‍ദിനാളും മറ്റുള്ളവരും ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്. അതേ സമയം കേസിലെ വസ്തുതകളുടെ അടിസ്ഥാനത്തില്‍ തെളിവുകളുണ്ടെങ്കില്‍ അന്വേഷണവുമായി പോലീസിന് മുന്നോട്ട് പോകാമെന്നും കോടതി ഉത്തരവില്‍ പറയുന്നുണ്ട്.