ആസാദി ഒരിക്കലും വരില്ല; സൈന്യത്തെ നേരിടാനാകില്ല; കശ്മീരിലെ പ്രക്ഷോഭകരോട് വിപിന്‍ റാവത്ത്

Posted on: May 10, 2018 12:52 pm | Last updated: May 10, 2018 at 12:52 pm

ന്യൂഡല്‍ഹി: കശ്മീരില്‍ ആസാദി വരില്ലെന്ന് കശ്മീരിലെ പ്രക്ഷോഭകരോട് കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. ഇക്കാര്യത്തിന് വേണ്ടി സൈന്യത്തിനോട് ഏറ്റുമുട്ടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് റാവത്ത് ഇക്കാര്യം വ്യക്തമാക്കിയത്.

കശ്മീരിലെ യുവാക്കളെ ആയുധമെടുത്ത് സ്വാതന്ത്ര്യത്തിനായി പോരാടാനാണ് ചിലര്‍ പറയുന്നത്. എന്നാല്‍, ആസാദി ഒരിക്കലും സംഭവിക്കാന്‍ പോകുന്നില്ല. സൈന്യവുമായി ഏറ്റുമുട്ടാന്‍ ഇവര്‍ക്ക് കഴിയില്ല. കൊല്ലുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമില്ല, പക്ഷേ ഏറ്റുമുട്ടാനാണ് നിങ്ങള്‍ ശ്രമിക്കുന്നതെങ്കില്‍ എല്ലാ ശക്തിയും ഉപയോഗിച്ച് തിരിച്ചടിക്കും. സൈനികര്‍ ക്രൂരന്മാരല്ലെന്ന് കശ്മീരിലെ യുവാക്കള്‍ മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.