ഹിമാചലില്‍ കാര്‍ മലയിടുക്കിലേക്ക് മറിഞ്ഞ് ആറ് പേര്‍ മരിച്ചു

Posted on: April 19, 2018 3:31 pm | Last updated: April 19, 2018 at 7:17 pm

ഷിംല: ഹിമാചല്‍ പ്രദേശില്‍ കാര്‍ മലയിടുക്കിലേക്ക് മറിഞ്ഞ് ആറ് പേര്‍ മരിച്ചു. ഒരാള്‍ക്ക് പരുക്കേറ്റു. ഷിംല ജില്ലയിലെ ചോപലിലെ രണ്‍വി ഗ്രാമത്തില്‍ ഇന്ന് ഉച്ചയോടെയാണ് സംഭവം. പരുക്കേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. അപകടത്തില്‍ കാര്‍ പൂര്‍ണമായി തകര്‍ന്നു.