ഝാര്‍ഖണ്ഡില്‍ വീണ്ടും പശു സംരക്ഷക ഗുണ്ടായിസം

മകന്റെ വിവാഹ സത്കാരത്തില്‍ നിരോധിത മാംസം വിളമ്പിയെന്ന് ആരോപിച്ച് ഗൃഹനാഥന് മര്‍ദനം
Posted on: April 19, 2018 6:30 am | Last updated: April 19, 2018 at 12:33 am
ഝാര്‍ഖണ്ഡില്‍ പശു സംരക്ഷക ഗുണ്ടകള്‍ അഗ്നിക്കിരയാക്കിയ വാഹനം

റാഞ്ചി: മകന്റെ വിവാഹ സത്കാരത്തിന് നിരോധിത മാംസം വിളമ്പി എന്നാരോപിച്ച് ഝാര്‍ഖണ്ഡില്‍ ഗൃഹനാഥനെ ആള്‍ക്കൂട്ടം മര്‍ദിച്ചു. കോദര്‍മ ജില്ലയില്‍ നവാദി ഗ്രാമത്തിലാണ് പശു സംരക്ഷണ ഗുണ്ടകളുടെ അതിക്രമം. പ്രദേശത്ത് സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് ഏഴ് പേരെ അറസ്റ്റ് ചെയ്തതായി കോദര്‍മ പോലീസ് മേധാവി ശിവാനി തിവാരി അറിയിച്ചു. വിവാഹ വീട്ടില്‍ നിന്നുള്ള മാംസത്തിന്റെ സാമ്പിള്‍ പരിശോധനകള്‍ക്കായി അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം വന്നാല്‍ മാത്രമേ അവിടെ വിളമ്പിയത് നിരോധിത മാംസമാണോ എന്ന് പറയാന്‍ കഴിയൂ എന്നും പോലീസ് സൂപ്രണ്ട് വ്യക്തമാക്കി.

വിവാഹ സത്കാരം നടന്ന വീടിന്റെ പരിസരത്ത് നിന്നും കുളമ്പുകളും എല്ലുകളും കണ്ടതോടെ സംഘടിച്ചെത്തിയ പശു സംരക്ഷണ ഗുണ്ടകള്‍ വീട്ടുകാര്‍ക്ക് നേരെ ആക്രമണം നടത്തുകയായിരുന്നു. ഈ വീടിന് പരിസരത്തുള്ള മറ്റ് വീടുകളും വാഹനങ്ങളും അക്രമികളുടെ ക്രൂരതക്ക് ഇരയായി.