ഡോക്ടര്‍മാരുടെ സമരം: സര്‍ക്കാര്‍ നടപടി തുടങ്ങി

Posted on: April 13, 2018 5:13 pm | Last updated: April 14, 2018 at 9:51 am

തിരുവനന്തപുരം: സമരം ചെയ്യുന്ന സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്കെതിരെ നടപടി തുടങ്ങി.വിട്ടുനില്‍ക്കുന്ന ദിവസങ്ങള്‍ അനധിക്യത അവധിയായി കണക്കാക്കും. പ്രൊബേഷനിലുള്ളവര്‍ക്ക് നോട്ടീസ് നല്‍കി സേവനം അവസാനിപ്പിക്കും.

ഹാജരാകാത്ത ദിവസങ്ങളിലെ ശമ്പളം നല്‍കില്ല. ശമ്പള വര്‍ധന , സ്ഥാനക്കയറ്റം എന്നിവയേയും ഇത് ബാധിക്കും. അധിക ഡ്യൂട്ടിക്ക് ഹാജരാകാതിരുന്ന ഡോക്ടറെ സസ്‌പെന്റ് ചെയ്ത നടപടിക്കെതിരയാണ് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ പണിമുടക്കുന്നത്.