Connect with us

National

സൈനിക ശക്തി പ്രകടനത്തിനൊരുങ്ങി ഇന്ത്യ

Published

|

Last Updated

ന്യൂഡല്‍ഹി: പാക്-ചൈന അതിര്‍ത്തികളില്‍ വ്യോമാഭ്യാസം നടത്താനൊരുങ്ങി ഇന്ത്യ. ഈ മാസം പത്തിനും 23നും ഇടക്കാണ് ഇരു രാജ്യങ്ങളില്‍ നിന്നുമുള്ള പ്രകോപനങ്ങള്‍ തുടരുന്നതിനിടെ ഇന്ത്യ വ്യാമാഭ്യാസത്തിനൊരുങ്ങുന്നത്. ഗഗന്‍ ശക്തി 2018 എന്ന നാമകരണം ചെയ്തിട്ടുള്ള വ്യാമോഭ്യാസം രാജ്യം ഇതേവരെ ചെയ്തിട്ടുള്ളതില്‍ വെ്ച്ച് ഏറ്റവും വലുതായിരിക്കും. കര, നാവിക സേനകളും സൈനികാഭ്യാസത്തില്‍ പങ്കെടുക്കുന്നുണ്ട്.

യുദ്ധ വിമാനങ്ങളടക്കമുള്ളവ വ്യോമസേനാ മേധാവിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ സൈനികാഭ്യാസത്തിനുള്ള തയാറെടുപ്പിലാണ്. 1100ല്‍ അധികം യുദ്ധ, ഗതാഗത, റോട്ടറി വിങ് (ഹെലിക്കോപ്റ്റര്‍) വിമാനങ്ങളാണ് വ്യോമസേന തയാറാക്കുന്നത്. പാക്കിസ്ഥാന്റെ പടിഞ്ഞാറന്‍ അതിര്‍ത്തിയിലൂടെയും ചൈനയുടെ വടക്കന്‍ മേഖലയിലൂടെയുമാണ് സൈനികാഭ്യാസം നടത്തുക.

Latest