ബംഗ്ലൂരുവില്‍ നിര്‍മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകര്‍ന്നു വീണ് നാലു മരണം

Posted on: February 15, 2018 8:02 pm | Last updated: February 16, 2018 at 10:36 am

ബെംഗളൂരു: നിര്‍മാണത്തിലിരുന്ന അഞ്ചു നില കെട്ടിടം തകര്‍ന്നു വീണു ബംഗ്ലൂരുവില്‍ നാലു മരണം. കെട്ടിടത്തിനകത്തുണ്ടായിരുന്ന തൊഴിലാളികളാണു കൊല്ലപ്പെട്ടത്. ഒട്ടേറെപ്പേര്‍ കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണു റിപ്പോര്‍ട്ട്.ഏഴു പേരെയാണ് രക്ഷപ്പെടുത്തി.

കസവനഹള്ളിയിലെ സര്‍ജാപുരിലാണു സംഭവം.പൊലീസും സംസ്ഥാന ദുരന്ത നിവാരണ സേനയും സ്ഥലത്തെത്തിയിട്ടുണ്ട്. സെന്‍ട്രല്‍ ജയില്‍ റോഡിലെ കെട്ടിടമാണു തകര്‍ന്നു വീണത്.

അഞ്ചു നില കെട്ടിടമാണു നിര്‍മാണത്തിലിരുന്നതെങ്കിലും മൂന്നു നിലയ്ക്കു മാത്രമേ അനുമതി നല്‍കിയിരുന്നുള്ളൂവെന്ന് മേയര്‍ അറിയിച്ചു. ആറു വര്‍ഷമായി നിര്‍മാണത്തിലിരിക്കുന്ന കെട്ടിടമാണ്. കഴിഞ്ഞ രണ്ടു വര്‍ഷം നിര്‍മാണം നിര്‍ത്തിവച്ചിരുന്നു. ഇത് പുനഃരാരംഭിച്ചപ്പോഴായിരുന്നു അപകടം.