National
സുന്‍ജ്വാന്‍ ഭീകരാക്രമണം; മൂന്ന് ഭീകരരെ വധിച്ചു, 5 സൈനികര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മുവില്‍ സുന്‍ജ്വാന്‍ സൈനിക ക്യാംപിനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ മൂന്നു ഭീകരരെ സൈന്യം വധിച്ചു. 5 സൈനികര്‍ കൊല്ലപ്പെട്ടു. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ്. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ ഒന്‍പതുപേര്‍ക്കു പരുക്കറ്റിട്ടുണ്ട്. ഇവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്.
ശനിയാഴ്ച പുലര്‍ച്ചെ 4.55നു ജമ്മുവിലെ സുന്‍ജ്വാന്‍ ക്യാംപിനു പിന്നിലൂടെയാണു ഭീകരര്‍ ക്യാംപിനുള്ളില്‍ പ്രവേശിച്ചത്. എകെ 56 തോക്കുകളും ഗ്രനേഡുകളും ഉള്‍പ്പെടെ വന്‍ ആയുധശേഖരം ഇവരുടെ പക്കലുണ്ടായിരുന്നു.
പാര്‍ലമെന്റ് ആക്രമണക്കേസില്‍ തൂക്കിലേറ്റിയ അഫ്‌സല്‍ ഗുരുവിന്റെ ചരമവാര്‍ഷികമായ ഫെബ്രുവരി ഒന്‍പതിനു സൈന്യത്തിനു നേരെയോ സുരക്ഷാ സ്ഥാപനത്തിനു നേരെയോ ഭീകരാക്രമണ സാധ്യതയുണ്ടെന്നു രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പു നല്‍കിയിരുന്നു.
---- facebook comment plugin here -----