Connect with us

Kerala

ജനലുകളിലെ ബ്ലാക്ക് സ്റ്റിക്കര്‍: ഗ്ലാസ് പൊട്ടാതിരിക്കാനുള്ളതെന്ന് റിപ്പോര്‍ട്ട്

Published

|

Last Updated

തിരുവനന്തപുരം: വീടിന്റെ ജനലുകളില്‍ കാണുന്ന കറുത്ത സ്റ്റിക്കറുകളില്‍ ആശങ്ക വേണ്ടെന്ന് സ്ഥിരീകരിച്ച് ഫൊറന്‍സിക് പരിശോധനാ ഫലം. ഗ്ലാസ് കടകളില്‍ കാണുന്നതിന് സമാന സ്റ്റിക്കറുകളാണ് വീടുകളിലും കണ്ടതെന്നാണ് പോലീസിന്റെ പരിശോധനയില്‍ വ്യക്തമായത്.

സ്റ്റിക്കറുകളില്‍ ദുരൂഹതയില്ലെന്ന് ഡി ജി പി ലോക്‌നാഥ് ബെഹ്‌റയും അറിയിച്ചു. സ്റ്റിക്കറുകള്‍ ആരെങ്കിലും പതിച്ചതാണെന്നതിന് തെളിവില്ല. പ്രത്യേക ലക്ഷ്യത്തോടെ ചെയ്തതാണെന്നതിനും തെളിവ് കിട്ടിയിട്ടില്ല. ഒരു വ്യക്തിയോ സംഘമോ കുരുതിക്കൂട്ടി ചെയ്യുന്ന പ്രവര്‍ത്തികളാണെന്ന് പറയാനാവില്ല. ഇതുവരെ 49 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഡി ജി പി അറിയിച്ചു.

വീടുകളില്‍ കാണപ്പെട്ട സ്റ്റിക്കറുകള്‍ പല ജില്ലകളില്‍നിന്ന് ശേഖരിച്ചാണ് ഫോറന്‍സിക് പരിശോധനക്ക് വിധേയമാക്കിയത്. ഇവയെല്ലാം കടകളില്‍ നിന്ന് ഗ്ലാസുകളില്‍ ഒട്ടിക്കുന്നവക്ക് സമാനമായ രൂപവും വലിപ്പവുമുള്ളതാണ്.

രണ്ട് നിഗമനമാണ് പോലീസിനുള്ളത്. കടകളില്‍ നിന്ന് ഒട്ടിച്ച് വിട്ട സ്റ്റിക്കറുകളാണ് വീടുകളില്‍ കണ്ടെത്തുന്നത്. അല്ലെങ്കില്‍ ഈ സാഹചര്യം മുതലെടുത്ത് സാമൂഹു വിരുദ്ധര്‍ സ്റ്റിക്കറുകള്‍ വ്യാപകമായി പ്രചരിപ്പിക്കുകയാണ്. ഇത് കണ്ടെത്താന്‍ ഡി ജി പി റേഞ്ച് ഐ ജിമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഘത്തെ പിടികൂടിയെന്ന നവ മാധ്യമങ്ങളിലെ പ്രചരണം കളവാണെന്നും കുട്ടികളെ തട്ടിക്കൊണ്ടു പോയതുമായി ബന്ധപ്പെട്ട ഒരു കേസ് പോലും രജിസ്റ്റര്‍ ചെയ്തിട്ടിെല്ലന്നും ഡി ജി പി ലോക് നാഥ് ബെഹ്‌റ അറിയിച്ചു.

 

Latest