ഉപരോധം മറികടന്ന് ഉത്തര കൊറിയയിലേക്ക് എണ്ണകടത്തിയ കപ്പല്‍ ദക്ഷിണ കൊറിയ പിടിച്ചെടുത്തു

Posted on: December 31, 2017 4:51 pm | Last updated: January 1, 2018 at 10:20 am

സോള്‍ : അന്തരാഷ്ട തലത്തിലെ ഉപരോധങ്ങള്‍ മറികടന്ന് ഉത്തരകൊറിയയിലേക്ക് രഹസ്യമായി എണ്ണ നല്‍കുന്നുവെന്ന സംശയത്തില്‍ പാനമയില്‍ റജിസ്റ്റര്‍ ചെയ്ത കപ്പലല്‍ ദക്ഷിണകൊറിയ പിടിച്ചെടുത്തു.

ഐക്യരാഷ്ട്ര സഭയുടെ ഉപരോധം മറികടന്ന് ഉത്തരകൊറിയയിലേക്ക് എണ്ണ കടത്തിയെതിന് ലൈറ്റ്ഹൗസ് വിന്‍മോര്‍ എന്ന ഹോങ്കോങ് റജിസ്‌ട്രേഷനിലുള്ള കപ്പല്‍ ദക്ഷിണ കൊറിയ നേരത്തെ പിടിച്ചെടുത്തിരുന്നു.
ചൈന, മ്യാന്‍മര്‍ രാജ്യങ്ങളില്‍നിന്നുള്ള ജീവനക്കാരുള്ള കപ്പലിന് 5,100 ടണ്‍ ഓയില്‍ ഉള്ളക്കൊള്ളാനാകും. ദക്ഷിണ കൊറിയന്‍ ഇന്റലിജന്റ്‌സ് ഏജന്‍സി സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുകയാണെന്നും അധികൃതര്‍ അറിയിച്ചു.

 

നിരന്തരമായി ആണവായുധ പരീക്ഷണങ്ങള്‍ നടത്തുന്ന സാഹചര്യത്തിലാണ് യുഎന്‍ രക്ഷാസമിതി ഉത്തരകൊറിയയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.യുഎന്‍ ഉപരോധം ലംഘിച്ച് ഉത്തര കൊറിയയ്ക്ക് എണ്ണ നല്‍കിയ ആറു കപ്പലുകള്‍ യുഎന്‍ കരിമ്പട്ടികയില്‍ പെടുത്താനുള്ള യുഎസ് ശ്രമം ചൈന തടഞ്ഞിരുന്നു.