Connect with us

National

പത്മാവതി ഇനി പത്മാവത്; 26 മാറ്റങ്ങളോടെ പ്രദര്‍ശനാനുമതി

Published

|

Last Updated

ന്യൂഡല്‍ഹി: വിവാദങ്ങളില്‍ മുങ്ങിയ പത്മാവതി സിനിമക്ക് ഉപാധികളോടെ പ്രദര്‍ശനാനുമതി നല്‍കാന്‍ സെന്‍സര്‍ ബോര്‍ഡിന്റെ വിദഗ്ധ സമിതി തീരുമാനിച്ചു. സിനിമയുടെ പേര് പത്മാവത് എന്നാക്കണം, ചിത്രത്തിന് ചരിത്രവുമായി ബന്ധമില്ലെന്ന് രണ്ട് തവണ എഴുതിക്കാണിക്കണം, സതി ആചാരം ഉള്‍പ്പെടെയുള്ള വിവാദ രംഗങ്ങള്‍ കുറക്കണം തുടങ്ങി 26 നിര്‍ദേശങ്ങള്‍ പാലിച്ചാല്‍ പ്രദര്‍ശനാനമതി നല്‍കാമെന്നാണ് സിബിഎഫ്‌സി അറിയിച്ചിരിക്കുന്നത്.

അതേസമയം, നിര്‍ദേങ്ങള്‍ എല്ലാം തന്നെ പാലിക്കുമെന്ന് സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലി പറഞ്ഞു.
അടുത്തമാസം നടക്കുന്ന ചര്‍ച്ചക്ക് ശേഷമേ സിനിമക്ക് അന്തിമാനുമതി നല്‍കൂ. അതിന് മുമ്പ് നിര്‍മാതാക്കളും സംവിധായകനും നിലപാട് അറിയിക്കണമെന്നും ബോര്‍ഡ് നിര്‍ദേശിച്ചു.

മുന്‍ രാജകുടുംബാംഗങ്ങളും ചരിത്രകാരന്മാരും ഉള്‍പ്പെട്ട സമിതിയാണ് ചിത്രം കണ്ട് വിലയിരുത്തിയത്. വിവാദത്തെ തുടര്‍ന്ന് “പത്മാവതി” പ്രദര്‍ശിപ്പിക്കുന്നത് മധ്യപ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ നിരോധിച്ചിരുന്നു. ചിത്രത്തിന്റെ റിലീസിംഗ് പലതവണ നീട്ടിവെക്കുകയും ചെയ്തു.

Latest