ജേക്കബ് തോമസ് കാപട്യക്കാരനെന്ന് മന്ത്രി മെഴ്‌സിക്കുട്ടിയമ്മ

Posted on: December 24, 2017 3:46 pm | Last updated: December 24, 2017 at 3:46 pm

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് വിഷയത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിച്ചതിന്റെ പേരില്‍ സസ്‌പെന്‍ഷനിലായ ഡി.ജി.പി ജേക്കബ് തോമസിന് മറുപടിയുമായി ഫിഷറീസ് മന്ത്രി ജെ.മെഴ്‌സിക്കുട്ടിയമ്മ രംഗത്തെത്തി. ജേക്കബ് തോമസ് കാപട്യക്കാരനും സ്വന്തംകാര്യം നോക്കുന്നയാളുമാണെന്ന് മന്ത്രി ആരോപിച്ചു.

ജേക്കബ് തോമസ് ആരാണെന്നുള്ളത് പിന്നീട് അറിയും. ഇതിലൂടെയൊന്നും സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്താനാകില്ലെന്നും സര്‍ക്കാര്‍ നിയമപരമായി നേരിടുമെന്നും മന്ത്രി പറഞ്ഞു.