കേരളത്തിലെത്തുന്ന പ്രധാനമന്ത്രിയെ കാണാന്‍ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല കത്തുനല്‍കി

Posted on: December 17, 2017 12:31 pm | Last updated: December 17, 2017 at 12:31 pm

തിരുവനന്തപുരം: കേരളത്തിലെത്തുന്ന പ്രധാനമന്ത്രിയെ കാണാന്‍ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കത്തുനല്‍കി. പ്രധാനമന്ത്രിയുടെ ഓഫീസിനാണ് കത്ത്ന ല്‍കിയിരിക്കുന്നത്.

പ്രധാനമന്ത്രിയെ സന്ദര്‍ശിക്കാന്‍ യുഡിഎഫ് പ്രതിനിധി സംഘത്തിന് സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ചെന്നിത്തല കത്ത് നല്‍കിയിരിക്കുന്നത്.

ഓഖി ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ ചൊവ്വാഴ്ചയാണ് പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തുന്നത്. പ്രധാനമന്ത്രി ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കണമെന്ന് ലത്തീന്‍ സഭാനേതൃത്വം അടക്കമുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു.