തിരുവനന്തപുരം: പടയൊരുക്കം സമാപന വേദിയില്‍ ഗ്രൂപ്പ് തിരിഞ്ഞ് ആക്രമണം.രണ്ടു പേര്‍ക്ക് കുത്തേറ്റു.
കെഎസ്‌യു ജില്ലാ സെക്രട്ടറി ആദേശിനും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നജീമിനുമാണ് കുത്തേറ്റത്. ഇവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് രാത്രി ഒന്‍പത് മണിയോടെ എംഎല്‍എ ഹോസ്റ്റിലനു സമീപമായിരുന്നു സംഭവം.
കുത്തിപ്പരുക്കേല്‍പ്പിച്ചയാളെ തിരിച്ചറിഞ്ഞതായി കന്റോണ്‍മെന്റ് പോലീസ് പറഞ്ഞു. കെഎസ് യു സംസ്ഥാന ജനറല്‍ സെക്രട്ടറി നബീലാണ് കുത്തിയെതെന്നാണ് പരാതി.