സോളാര്‍ തട്ടിപ്പ്; സരിത എസ് നായര്‍ നല്‍കിയ അപ്പീല്‍ കോടതി തള്ളി

Posted on: December 14, 2017 7:18 pm | Last updated: December 14, 2017 at 7:18 pm
SHARE

പത്തനംതിട്ട: സോളാര്‍ തട്ടിപ്പുകേസിലെ ശിക്ഷയ്‌ക്കെതിരായി സരിത എസ് നായര്‍ നല്‍കിയ അപ്പീല്‍ കോടതി തള്ളി. പത്തനംതിട്ട ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ ശിക്ഷയ്‌ക്കെതിരായി നല്‍കിയ അപ്പീലാണ് പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതി തള്ളിയത്.

സോളാര്‍ തട്ടിപ്പുകേസില്‍ സരിത എസ് നായര്‍ക്കും ബിജു രാധാകൃഷ്ണനും മജിസ്‌ട്രേറ്റ് കോടതി മൂന്ന് വര്‍ഷവും മൂന്ന് മാസവും തടവും ഒരു കോടി രണ്ടു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചിരുന്നു. സോളാര്‍ പ്ലാന്റ് സ്ഥാപിക്കാമെന്ന് വാഗ്ദാനം ചെയ്ത് പ്രവാസിയായ ഇടയാറന്മുള കോട്ടയ്ക്കകം സ്വദേശി ബാബുരാജില്‍ നിന്ന് 1.9 കോടി രൂപ തട്ടിയെടുത്തെന്നാണ് കേസ്.