Palakkad
സ്മാര്‍ട്ട് ഫോണിന് പകരം ലഭിക്കുന്നത് വില കുറഞ്ഞ വസ്തുക്കള്‍

പട്ടാമ്പി: ഓണ്‍ലൈന്‍ വഴി സ്മാര്‍ട്ട് ഫോണിന് പണം അടച്ചവര്‍ക്ക് ലഭിക്കുന്നത് വില കുറഞ്ഞ ദേവി വിഗ്രഹങ്ങള്‍.ടി വി പരസ്യം കണ്ട് മൊബൈല്‍ ഫോണ്‍ ബുക്ക് ചെയ്യുന്നവരാണ് വഞ്ചിതരാവു ന്നത്.പതിനായിരത്തില്‍പരം രൂപ വിലവരുന്ന സ്മാര്‍ട്ട് ഫോണ്‍ കുറഞ്ഞതുകക്ക് ലഭിക്കും എന്ന പരസ്യം കണ്ടാണ് പലരും ഫോണില്‍ മിസ്ഡ് കോള്‍ നല്‍കുന്നത്.
കാള്‍ ലഭിച്ചാല്‍ കമ്പനിയില്‍ നിന്ന് തിരിച്ചുവിളിച്ച് വിലാസം ശേഖരിക്കും. പാര്‍സല്‍ അയച്ചാല്‍ അവര്‍ അക്കാര്യം അറിയിക്കും. തപാല്‍ ഓഫീസില്‍ നിന്ന് പാര്‍സല്‍ കൈപ്പറ്റുമ്പോഴാണ് പലരും വഞ്ചിക്കപ്പെട്ടത് തിരിച്ചറിയുക. പ്ലാസ്റ്റിക്കിലും മറ്റും തീര്‍ത്ത ആ മയുടെ രൂപത്തിലുള്ള തകിടുകളും, മഹാലക്ഷ്മിയുടെ ചെറിയ വിഗ്രഹവുമാണ് പലര്‍ക്കും ലഭിക്കുന്നത്.
തിരിച്ച് വിളിച്ചാല്‍ പിന്നെ ആ നമ്പറില്‍ ഫോണ്‍ ലഭിക്കില്ല.പണം നഷ്ടപ്പെട്ടവര്‍ ഇക്കാര്യം പുറത്ത് പറയാന്‍ മടിക്കുന്നതാണ് കൂടുതല്‍ ആളുകള്‍ ചതിയില്‍പ്പെടാന്‍ കാരണമാവുന്നത്. ദല്‍ഹി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളാണ് ഇത്തരത്തില്‍ മലയാളികളേയും, ഇതര സംസ്ഥാനക്കാരേയും ചതിയില്‍ കുടുക്കുന്നത്. കമ്പനികള്‍ക്കെതിരെ പരാതി നല്‍കിയിട്ടും കാര്യമില്ലെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്.