Connect with us

Gulf

പുതുവത്സരാഘോഷം; ബുര്‍ജ് ഖലീഫ പരിസരത്തേക്ക് ബാഗുകള്‍ അനുവദിക്കില്ല

Published

|

Last Updated

ദുബൈ: പുതുവര്‍ഷം ആഘോഷിക്കാന്‍ ബുര്‍ജ് ഖലീഫ പരിസരത്തെത്തുന്നവര്‍ ബാഗുകള്‍ വഹിക്കരുതെന്നു ദുബൈ പോലീസ്.

കനത്ത സുരക്ഷ ഏര്‍പെടുത്തുന്നതിനാല്‍ ബാഗുകളും മറ്റും വിശദമായ പരിശോധനയ്ക്കു വിധേയമാക്കേണ്ടി വരും. ഇത് തന്നെ, ആളുകളുടെ ഒഴുക്കിനു തടസം നേരിടും. വൈകിട്ട് നാലോടെ തന്നെ ഈ ഭാഗത്തു ഗതാഗത നിയന്ത്രണം ഏര്‍പെടുത്തുമെന്നും ദുബൈ പോലീസ് സുരക്ഷാ വിഭാഗം മേധാവി ബ്രിഗേഡിയര്‍ അബ്ദുല്ല അലി അല്‍ ഗൈത്തി വ്യക്തമാക്കി. മെട്രോ ഗതാഗതം രാത്രി പത്തോടെ അവസാനിപ്പിക്കും.

ദുബൈ വേള്‍ഡ് ട്രേഡ് സെന്ററിന് സമീപം വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് സൗകര്യം ഉണ്ടാകും. നിരീക്ഷണത്തിന്റെ ഭാഗമായി 5,000 ക്യാമറകള്‍ ഏര്‍പെടുത്തുമെന്നും ബ്രിഗേഡിയര്‍ അറിയിച്ചു.