ഹാദിയ വിഷയത്തില്‍ കേരളത്തിലെ മാധ്യമങ്ങള്‍ക്ക് തെറ്റുപറ്റിയെന്ന് ഷാനി പ്രഭാകര്‍

Posted on: December 6, 2017 7:51 pm | Last updated: December 6, 2017 at 7:51 pm

റാസ് അല്‍ ഖൈമ: ഹാദിയ വിഷയത്തില്‍ കേരളത്തിലെ മാധ്യമങ്ങള്‍ക്ക് തെറ്റുപറ്റിയെന്ന് മാധ്യമ പ്രവര്‍ത്തക ഷാനി പ്രഭാകര്‍. റാസ് അല്‍ ഖൈമ ചേതന സംഘടിപ്പിച്ച യു എ ഇ ദേശീയ ദിനാഘോഷ ചടങ്ങില്‍ മതനിരപേക്ഷതയും മാധ്യമങ്ങളും എന്ന വിഷത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

കോടതി വിധിയെകുറിച്ച് നേരായ രീതിയിലുള്ള ചര്‍ച്ച സംഘടിപ്പിക്കാന്‍ ഒരു മാധ്യമവും തയാറായില്ല. അപരന്റെ മതത്തെ കുറിച്ച് ആശങ്കപ്പെടുന്നവര്‍ മതനിരപേക്ഷ രാജ്യത്ത് വര്‍ധിക്കുകയാണ്.
അക്ബര്‍ ആലിക്കരയുടെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങ് എം സ്വരാജ് എം എല്‍ എ ഉദ്ഘാടനം ചെയ്തു. ഇന്തോ അറബ് ഫ്യൂഷന്‍ ഡാന്‍സ്, അറബ് തനത് നൃത്തം തുടങ്ങിയ കലാ ആസ്വാദനങ്ങളും അറബ് വംശജരുടെ പുരാണ ആയുധങ്ങളുടേയും വീട്ടുപകരണങ്ങളുടേയും പ്രദര്‍ശനവും നടന്നു. എസ് എ സലീം, അജയന്‍, അഡ്വ. നജ്മുദ്ധീന്‍, അനൂപ് കീച്ചേരി, മുഹമ്മദ് കുഞ്ഞി കൊടുവളപ്പ്, ബബിത, പ്രശാന്ത്, നാസര്‍ എന്നിവര്‍ സംബന്ധിച്ചു