Connect with us

International

ആറ് വയസ്സുകാരന്‍ 'അല്ലാഹു'വിനെ വിളിച്ചു അധ്യാപിക പോലീസിനെയും

Published

|

Last Updated

വാഷിംഗ്ടണ്‍: ഭിന്നശേഷിയുള്ള കുട്ടി ക്ലാസ് മുറിയില്‍ നിന്ന് “അല്ലാഹു” എന്ന് വിളിച്ചതോടെ അധ്യാപിക പരിഭ്രാന്തയായി. ഡൗണ്‍ സിന്‍ട്രം അസുഖം ബാധിച്ച മുഹമ്മദ് സുലൈമാനെന്ന കുട്ടി തീവ്രവാദിയായെന്നാണ് അധ്യാപിക സംശയിച്ചത്. ഉടനെ പോലീസിനെ വിവരം അറിയിക്കുകയും ചെയ്തു. ഇസ്‌ലാമോഫോബിയയുടെ വിചിത്രമായ സംഭവം നടന്നത് അമേരിക്കയിലെ ഹൂസ്റ്റണിലാണ്. സ്‌കൂളിലെത്തിയ പോലീസ് ആരോപണത്തില്‍ കഴമ്പില്ലെന്ന് മനസ്സിലാക്കി മടങ്ങി.

എന്നാല്‍, സംഭവത്തില്‍ പ്രതിഷേധിച്ച് കുട്ടിയുടെ പിതാവ് രംഗത്തെത്തി. നേരാവണ്ണം സംസാരിക്കാന്‍ പോലും കഴിയാത്ത തന്റെ മകന് ഒരു വയസ്സുകാരന്റെ ബുദ്ധിവളര്‍ച്ച മാത്രമെയുള്ളൂവെന്ന് അദ്ദേഹം വ്യക്തമാക്കി. കുട്ടിക്കെതിരെ ഭീകരവാദിയാണെന്ന രീതയില്‍ അധ്യാപിക നടത്തിയ പരാമര്‍ത്തെ പിതാവ് പുച്ഛിച്ചു. കടുത്ത വിചേനമാണ് തന്റെ മകനോട് കാണിച്ചതെന്നും ഇതിനെതിരെ പ്രതിഷേധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംഭവം വിവാദമായതോടെ ബാലസംരക്ഷണ വിഭാഗം വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. അന്വേഷണം ആരംഭിച്ചതായി അവര്‍ വ്യക്തമാക്കി.

Latest