Connect with us

Sports

അണ്ടര്‍ 17 ലോകകപ്പ്: ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം

Published

|

Last Updated

ഗുവാഹത്തി : അണ്ടര്‍ 17 ലോകകപ്പ് ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം. ഗുവാഹത്തിയില്‍ നടക്കുന്ന ആദ്യ ക്വാര്‍ട്ടറില്‍ ഘാന മലിയെ നേരിടും. രണ്ടാമത്തെ മത്സരത്തില്‍ ഇംഗ്ലണ്ടും അമേരിക്കയും ഏറ്റുമുട്ടും. മഡ്ഗാവ് ഫത്തോര്‍ദ സ്റ്റേഡിയത്തില്‍ രാത്രി എട്ടിനാണ് മല്‍സരം.കഴിഞ്ഞ ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് ഫൈനലില്‍ ഘാനയെ പരാജയപ്പെടുത്തി മലി കിരീടം ചൂടിയിരുന്നു. ശക്തമായ പ്രതിരോധമാണ് ഘാനയുടെ കരുത്ത്. ഇതുവരെ ഒരു ഗോള്‍ മാത്രമാണ് ഘാന വഴങ്ങിയത്.

അണ്ടര്‍ 17 ലോകകപ്പില്‍ കന്നിക്കിരീടം ലക്ഷ്യമിട്ടാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. ടൂര്‍ണമെന്റില്‍ മികച്ച പ്രകടനത്തോടെയാണ് ഇംഗ്ലീഷ് പട ക്വാര്‍ട്ടറിലെത്തിയത്. പ്രീ ക്വാര്‍ട്ടറില്‍ ജപ്പാനെ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് ഇംഗ്ലണ്ട് മറികടന്നത്. ഹാട്രിക് നേടിയ താരം തിമോത്തി വിയ, ജോഷ് സെര്‍ജന്റ് തുടങ്ങിയ താരങ്ങളുടെ മികച്ച ഫോമാണ് അമേരിക്കയുടെ പ്രതീക്ഷ. ടൂര്‍ണമെന്റില്‍ കൊളംബിയയ്‌ക്കെതിരെ മാത്രമാണ് അമേരിക്കന്‍ പ്രതിരോധം ഗോള്‍ വഴങ്ങിയത്.

ഞായറാഴ്ച സ്‌പെയിന്‍ കൊച്ചിയില്‍ കളിക്കാനിറങ്ങും. എഷ്യന്‍ കരുത്തരായ ഇറാനാണ് ലാറ്റിനമേരിക്കന്‍ ടീമിന്റെ എതിരാളി. വൈകീട്ട് അഞ്ചിനാണ് മല്‍സരം. യൂറോപ്യന്‍ ശക്തരായ ഫ്രാന്‍സിനെ പരാജയപ്പെടുത്തിയാണ് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക് കുതിച്ചത്.ഞായറാഴ്ച നടക്കുന്ന രണ്ടാമത്തെ മല്‍സരത്തില്‍ കരുത്തരുടെ പോരാട്ടമാണ്. ലാറ്റിനമേരിക്കന്‍ ഫുട്‌ബോള്‍ രാജാക്കന്മാരായ ബ്രസീല്‍, യൂറോപ്യന്‍ കരുത്തരായ ജര്‍മ്മനിയെ നേരിടും. മികച്ച ഫോമിലുള്ള ഇരു ടീമുകളും തമ്മിലുള്ള പോരാട്ടം ഫുട്‌ബോള്‍ പ്രേമികള്‍ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.

 

Latest