ബിജെപി വിരുദ്ധ സഖ്യത്തിന് കോണ്‍ഗ്രസുമായി ഐക്യമാകാമെന്ന് തോമസ് ഐസക്

Posted on: October 14, 2017 9:10 pm | Last updated: October 15, 2017 at 7:24 pm

തിരുവനന്തപുരം: കോണ്‍ഗ്രസ് ബന്ധം ആകാമെന്ന നിലപാടില്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉറച്ച് നിന്നു. ബി.ജെ.പിക്കെതിരായ പോരാട്ടത്തില്‍ എല്ലാ മതേതര കക്ഷികളുമായും കൂട്ടുകൂടാമെന്നാണ് യെച്ചൂരിയുടെ നിലപാട്. എന്നാല്‍ കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളുമായി മുന്നണിയോ സഖ്യമോ വേണ്ടെന്നും യെച്ചൂരി നിലപാടെടുത്തു.

കോണ്‍ഗ്രസുമായി സഖ്യമാകാമെന്ന യെച്ചൂരിയുടെ നിലപാടിനോട് യോജിക്കുന്ന രീതിയിലായിരുന്നു ധനമന്ത്രി തോമസ് ഐസക്ക് നടത്തിയ പ്രസ്താവന. കോണ്‍ഗ്രസുമായുള്ള ബന്ധത്തിന് ബംഗാളിലെ സാഹചര്യവും കൂടി പരിഗണിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ കോണ്‍ഗ്രസുമായി ഒരു വിധത്തിലുള്ള സഹകരണവും ആവശ്യമില്ലെന്ന നിലപാടായിരുന്നു മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനുണ്ടായിരുന്നത്. ഇത് സംബന്ധിച്ച രൂപരേഖയും കേന്ദ്രകമ്മിറ്റിയില്‍ കാരാട്ട് അവതരിപ്പിച്ചു.