കശ്മീരില്‍ ജെയ്‌ഷെ മുഹമ്മദ് നേതാവിനെ സൈന്യം വധിച്ചു

Posted on: October 9, 2017 2:03 pm | Last updated: October 9, 2017 at 8:51 pm

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ജെയ്‌ഷെ മുഹമ്മദ് നേതാവ് ഖാലിദിനെ സൈന്യം വധിച്ചു. ബാരമുല്ല ജില്ലയിലെ ലദൂരിലുണ്ടായ ഏറ്റുമുട്ടലിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്.

തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് സൈന്യം തിരച്ചില്‍ നടത്തുകയായിരുന്നു. തുടര്‍ന്ന് സൈന്യത്തിന് നേരെ തീവ്രവാദികള്‍ വെടിയുതിര്‍ത്തു. തുടര്‍ന്ന് നടത്തിയ പ്രത്യാക്രമത്തിലാണ് ഖാലിദ് കൊല്ലപ്പെട്ടത്. വടക്കന്‍ കശ്മിലെ ഒന്നിലധികം കൊലപാതകക്കേസുകളില്‍ പ്രതിയാണ് ഖാലിദ്.