Connect with us

National

അമിത് ഷായുടെ മകനെതിരായ വാര്‍ത്ത തള്ളി ബി ജെ പി

Published

|

Last Updated

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയായി നരേന്ദ്ര മോദി അധികാരത്തില്‍ വന്ന ശേഷം അമിത് ഷായുടെ മകന്‍ ജെയ് ഷായുടെ നേതൃത്വം നല്‍കുന്ന കമ്പനി അമിത ലാഭം നേടിയെന്ന വാര്‍ത്ത തള്ളി ബി ജെ പി. പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായെ അപകീര്‍ത്തിപ്പെടുത്താന്‍ മാത്രമാണ് ഇത്തരത്തില്‍ ആരോപണം ഉന്നയിക്കുന്നതെന്ന് കേന്ദ്ര മന്ത്രിയും ബി ജെ പി നേതാവുമായ പിയൂഷ് ഗോയല്‍ പറഞ്ഞു. തികച്ചും നിയമപരമായ ഇടപാടുകളിലും ബിസിനസിലുമാണ് ജെയ് ഷാ ഇടപെട്ടതെന്നും എല്ലാ ഇടപാടുകളും ബേങ്കുകള്‍ വഴിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഇക്കാര്യത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഔദ്യോഗിക സംവിധാനം ഉപയോഗിച്ച് വളര്‍ന്നിരിക്കുന്നത് പാര്‍ട്ടി മേധാവിയുടെ മകനാണ്. പ്രധാനമന്ത്രിക്ക് നടപടിയെടുക്കാനാകുമോയെന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ ചോദിച്ചു.
തന്റെ കമ്പനിക്ക് അനധികൃത ലാഭമുണ്ടായി എന്ന തരത്തില്‍ വാര്‍ത്ത നല്‍കിയ ദി വയറിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ജെയ് ഷാ അറിയിച്ചു. നൂറ് കോടിയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരിക്കും കേസ് നല്‍കുകയെന്നും അദ്ദേഹം അറിയിച്ചു.

വാര്‍ത്ത ചര്‍ച്ചയാക്കുന്നവര്‍ക്കെതിരെയും നിയമനടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Latest