വേങ്ങരയില്‍ നടക്കുന്നത് രാഷ്ട്രീയ സമരമെന്ന് കോടിയേരി

Posted on: October 8, 2017 7:09 pm | Last updated: October 9, 2017 at 9:22 am

വേങ്ങര: വേങ്ങരയില്‍ നടക്കുന്നത് രാഷ്ട്രീയ സമരമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേരളം ഇന്ത്യക്ക് മാതൃകയാണെന്ന് രാഷ്ട്രപതിയുടെ അഭിപ്രായം ബിജെപിക്ക് തിരിച്ചടിയാണ്. മുസ്ലീം ലീഗ് ബിജെപിക്ക് ആയുധം നല്‍കുകയാണ്. ലീഗിന് ആര്‍എസ്എസിനോട് വിരോധമില്ല. ലീഗ് അണികള്‍ ഇതിനോട് പ്രതികരിക്കണമെന്നും കോടിയേരി പറഞ്ഞു. ബിജെപിയുടെ വ്യാജപ്രചാരണത്തെ പ്രതിരോധിക്കാന്‍ ദേശീയ തലത്തില്‍ പ്രചാരണം നടത്തുമെന്നും കോടിയേരി പറഞ്ഞു.

ബിജെപിയുടെ ജനരക്ഷായാത്ര പരാജയമാണെന്നും കോടിയേരി പറഞ്ഞു. ഇതര സംസ്ഥാന തൊഴിലാളികളെ കൊണ്ടുവന്നാണ് അവര്‍ മാര്‍ച്ച് നടത്തിയത്. മാര്‍ക്‌സിസ്റ്റുകാരെ ആക്രമിക്കാന്‍ ആഹ്വാനം നല്‍കാനാണ് യാത്ര നടത്തിയതെന്നും കോടിയേരി ബാലകൃഷ്ണന്‍ കുറ്റപ്പെടുത്തി.