കേരളത്തില്‍ രാഷ്ട്രീയ അക്രമങ്ങള്‍ക്ക് തുടക്കമിട്ടത് ബിജെപിയെന്ന് യെച്ചൂരി

Posted on: October 4, 2017 5:29 pm | Last updated: October 4, 2017 at 8:10 pm

ന്യൂഡല്‍ഹി: കേരളത്തില്‍ രാഷ്ട്രീയ അക്രമങ്ങള്‍ക്ക് തുടക്കമിട്ടത് ബിജെപിയെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഭീതിയുടെ രാഷ്ട്രീയത്തിലൂടെ ഹിന്ദു ധ്രുവീകരണത്തിനാണ് ബിജെപി ശ്രമിക്കുന്നത്.

ബിജെപിക്ക് ജനം മറുപടി നല്‍കുമെന്നും യെച്ചൂരി പറഞ്ഞു. ആര്‍എസ്എസിന്റെ അക്രമരാഷ്ട്രീയത്തിനെതിരെ ഈ മാസം 9ന് രാജ്യവ്യാപക പ്രതിഷേധം നടത്തുമെന്നും യെച്ചൂരി പറഞ്ഞു.