Connect with us

Kerala

കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികളുടെ തുടര്‍പഠനം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനം

Published

|

Last Updated

തിരുവനന്തപുരം: മെറിറ്റ് സീറ്റില്‍ മെഡിക്കല്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളുടെ തുടര്‍പഠനം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഈ ആനുകൂല്യം പഠനം നിഷേധിക്കപ്പെട്ട കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കാണ് ലഭ്യമാകുക. ഇതിനായി സര്‍ക്കാര്‍ പ്രത്യേക ഓര്‍ഡിനന്‍സ് ഇറക്കും. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

കൂടാതെ കാഷ്യൂ ബോര്‍ഡ് രൂപികരിക്കാനും, നെല്ലുസംഭരണം ചര്‍ച്ച ചെയ്യാന്‍ ഉന്നതതല യോഗം വിളിക്കാനും യോഗത്തില്‍ തീരുമാനം ഉണ്ടായി.കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളേജുകള്‍ ഉയര്‍ന്ന ഫീസില്‍ പ്രവേശനം നടത്തിയതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ തുടര്‍ പഠനം നിഷേധിക്കപ്പെട്ട് സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ ഉറപ്പ്.

പാലക്കാട് കരുണ മെഡിക്കല്‍ കോളേജിന് ഏഴുലക്ഷത്തി നാല്‍പ്പത്തി അയ്യായിരം രൂപയും, കണ്ണൂര്‍ അഞ്ചരക്കണ്ടിയിലെ മെഡിക്കല്‍ കോളേജിന് 10 ലക്ഷവും വാര്‍ഷിക ഫീസ് ഈടാക്കാന്‍ ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. ഇതിനെതിരെ സര്‍ക്കാര്‍ സുപ്രിം കോടതിയെ സമീപിച്ചെങ്കിലും സുപ്രിം കോടതി ഹര്‍ജി തള്ളുകയായിരുന്നു.