കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Posted on: September 18, 2017 7:50 pm | Last updated: September 18, 2017 at 7:53 pm

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി. ജില്ലാ കലക്ടറാണ് യുവി ജോസാണ് ഇക്കാര്യം അറിയിച്ചത്. മൂന്നുദിവസമായി തുടരുന്ന ശക്തമായ മഴയെ തുടര്‍ന്നാണ് നടപടി.

പ്രൊഫഷണല്‍ കോളജുകള്‍ക്ക് അവധി ബാധകമല്ലെന്ന് ജില്ലാ കലക്ടറുടെ ഉത്തരവില്‍ പറയുന്നു.

മണ്ണാര്‍ക്കാട്, കുട്ടനാട്,കാര്‍ത്തികപ്പള്ളി എന്നീ താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മണ്ണാര്‍ക്കാട് താലൂക്കില്‍ പ്രൊഫഷണല്‍ കോളജ് ഉള്‍പ്പടെയുള്ള സ്ഥാപനങ്ങള്‍ക്കാണ് അവധി.