കനത്ത മഴ; പാലക്കാട് ഉരുള്‍പ്പൊട്ടല്‍

Posted on: September 17, 2017 12:15 pm | Last updated: September 17, 2017 at 12:15 pm
SHARE

കനത്തമഴയെ തുടര്‍ന്ന് അട്ടപ്പാടി ആനക്കല്‍, തൊട്ടിയക്കര, പുതൂര്‍, ജെല്ലിപ്പാറ മേഖലകളില്‍ വലിയ നാശ നഷ്ടം. ആനക്കല്‍ – തൊട്ടിയാക്കര ഭാഗത്ത് രണ്ടിടത്ത് ഉരുള്‍പ്പൊട്ടി. നാലുവീടുകള്‍ ഭാഗികമായി തകര്‍ന്നു. ആര്‍ക്കും പരുക്കില്ല. മിക്കയിടത്തും വെള്ളം കയറിയിട്ടുണ്ട്. പൊലീസ്, ഫയര്‍ഫോഴ്‌സ് എന്നിവയുള്‍പ്പെടെയുളള സംവിധാനം സ്ഥലത്തുണ്ട്. കണ്‍ട്രോള്‍ റൂം തുറന്നു.

അട്ടപ്പാടി ചുരത്തില്‍ മലവെള്ളപ്പാച്ചിലില്‍ വീണ മരങ്ങള്‍ നീക്കം ചെയ്യാനുള്ള ശ്രമം തുടരുന്നു. ഇതുവഴിയുളള ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. മണ്ണാര്‍ക്കാട് മുക്കണ്ണം നെല്ലിപുഴയുടെ തീരത്തു വെള്ളത്തില്‍ കുടുങ്ങിയ മൂന്നു തൊഴിലാളികളെ ഫയര്‍ഫോഴ്‌സ് കരയ്‌ക്കെത്തിക്കാന്‍ ശ്രമിക്കുന്നു. പുഴയരുകിലുലുളള ഹോളോബ്രിക്‌സ് നിര്‍മാണ യൂണിറ്റിനോട് ചേര്‍ന്ന് ഷെഡില്‍ താമസിക്കുകയായിരുന്നു ഇവര്‍. പുഴ കവിഞ്ഞൊഴുകിയതോടെ ഷെഡ് വെളളത്തില്‍ മുങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here