അഭയാര്‍ത്ഥികളോടുള്ള കേന്ദ്ര സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹം: ഐ .സി .എഫ്

Posted on: September 16, 2017 9:51 pm | Last updated: September 16, 2017 at 9:51 pm

റിയാദ്: ഇന്ത്യയിലെത്തിയ റോഹിങ്ക്യന്‍ അഭയാര്‍ഥികളെ മ്യാന്‍മറിലേക്കു നാടുകട ത്താനുള്ള തീരുമാനത്തിനെതിരെ, രാജ്യാന്തര മനുഷ്യാവകാശ നിയമങ്ങള്‍ കേന്ദ്രസര്‍ ക്കാരിന്റെ തീരുമാനം ലംഘിക്കുന്നുവെന്നു ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ അഭിപ്രായം ആരാഞ്ഞപ്പോള്‍ റോഹിന്‍ഗികള്‍ തീവ്രവാദികളും രാജ്യസുര ക്ഷയ്ക്ക് ഭീഷണി സൃഷ്ട്ടിക്കുന്നവരുയതിനാല്‍ യു.എന്‍ തീരുമാനം ബാധകമെല്ലെന്നും മാനുഷിക പരിഗണന നല്‍കാതെ അവരെ തിരിച്ചയക്കണമെന്നും സുപ്രീംകോടതിയില്‍ നിലപാട് അറിയിച്ച കേന്ദ്രസര്‍ക്കാര്‍ നീക്കം അങ്ങേയറ്റം പ്രിതിഷേധാര്‍ഹവും പരിഷ്‌കൃത ലോകത്തിന് മുമ്പില്‍ ഇന്ത്യയുടെ യശസ്സിന് കളങ്കമേല്‍പ്പിക്കുന്നതുമാണെന്നു ഇസ്ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ(ഐ.സി.എഫ്) റിയാദ്ഘടകം സംഘടിപ്പിച്ച റോഹിങ്ക്യന്‍ ഐക്യദാര്‍ഢ്യ സംഗമം അഭിപ്രായപ്പെട്ടു.

മനുഷ്യാവകാശങ്ങള്ക്കു വേണ്ടി ലോകമെമ്പാടും നടന്ന സമരങ്ങളെ അംഗീകരിക്കുകയും പിന്തുണക്കുകയും പീഡിതസമൂഹത്തോട് ഐക്യദാര്ഢ്യം പ്രകടിപ്പിക്കുകയും ചെയ്ത മഹത്തായ പാരമ്പര്യമാണ് ഇന്ത്യക്കുള്ളത്. റോഹിംഗ്യകളെ ഇപ്പോള്‍ രാജ്യത്ത് നിന്നു ആട്ടിയോടിക്കുന്നത് ഇന്ത്യന്‍ വംശജര്ക്ക്‌നേ രെ അമേരിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങളി ല്‍ അരങ്ങേറുന്ന വിവേചനത്തിനും അവഗണനക്കും ശക്തിപകരും. അതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ മനുഷ്യത്വത്തിലൂന്നിയതും അന്താരാഷ്ര നിയമങ്ങളെ മാനിക്കുന്നതുമായ അന്ത സുറ്റ നിലപാട് ഈ വിഷയത്തില്‍ എടുക്കണമെന്നും ,മനുഷ്യാവകാശ പ്രശ്‌നമെന്നനിലക്ക് റോഹിങ്ക്യകളുടെ വിഷയത്തെ നോക്കിക്കാണാന്‍ അന്താരാഷ്ട്ര സമൂഹവും മനുഷ്യാവകാശ പ്രസ്ഥാനങ്ങളും മുന്നോട്ടുവരികയും ഇത്രയും അപരിഷ്‌കൃതമായ ഭരണകൂട ഭീകരതക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന അഭയാര്‍ത്ഥികള്‍ക്ക് അഭയവും നിയമ പരിരക്ഷയും നല്‍കാന്‍ അടിയന്തിരമായി ഇടപെടാന്‍ ഐക്യരാഷ്ട്ര സഭയുടെമേല്‍ സമ്മര്‍ദ്ദം ചെലുത്തുകയും വേണം.