ഡല്‍ഹിയില്‍ രാജധാനി എക്‌സ്പ്രസ് പാളം തെറ്റി

Posted on: September 14, 2017 9:47 am | Last updated: September 14, 2017 at 12:12 pm

ന്യൂഡല്‍ഹി: ജമ്മു താവി- ന്യൂഡല്‍ഹി രാജധാനി എക്‌സ്പ്രസ് പാളം തെറ്റി. ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനിലേക്ക് പ്രവേശിക്കവേ കാലത്ത് 6.20നാണ് സംഭവം. അവസാന കോച്ചാണ് അപകടത്തില്‍പെട്ടത്. സംഭവത്തില്‍ ആര്‍ക്കും പരുക്കില്ല.

രാജ്യത്ത് ഒരു മാസത്തിനിടെ വിവിധയിടങ്ങളിലായി നടക്കുന്ന അഞ്ചാമത്തെ ട്രെയിന്‍ അപകടമാണിത്. ഈ മാസം ഏഴിന് ഡല്‍ഹിയില്‍ റാഞ്ചി രാജധാനി എക്‌സ്പ്രസും പാളം തെറ്റിയിരുന്നു. ട്രെയിനിന്റെ എന്‍ജിനും പവര്‍ കാറുമാണ് അപകടത്തില്‍പെട്ടത്.