Connect with us

Health

ചിലപ്പോള്‍ ആഹാരങ്ങളും ശരീരത്തിന് ഹാനികരമാകാറുണ്ട്

Published

|

Last Updated

ദിവസവും വ്യത്യസ്തമായ ആഹാരങ്ങള്‍ കഴിക്കാനിഷ്ടപ്പെടുന്നവരാണ് എല്ലാവരും.  എന്നാല്‍ നമ്മള്‍ നിത്യേന കഴിക്കുന്ന  പരസ്പര വിരുദ്ധമായ ഒരുപാട് വിഭവങ്ങള്‍  നമ്മുടെ ആരോഗ്യത്തിന്  കാര്യമായ ദോഷം ചെയ്യുന്നുണ്ടെന്ന് പലര്‍ക്കും അറിയില്ല. പല ഭക്ഷണങ്ങളും ഒരുമിച്ച് കഴിക്കുന്നത് മാരകമായ രോഗങ്ങള്‍ക്ക് പോലും കാരണമാകുന്നു എന്നരിക്കെ ഇതിനെക്കുറിച്ചുള്ള അറിവ് നമ്മള്‍ ആര്‍ജിച്ചെടുക്കേണ്ടതുണ്ട്.

വിരുദ്ധാഹാരങ്ങള്‍ എന്നാണ് ഇത്തരം ആഹാരങ്ങള്‍ അറിയപ്പെടുന്നത്. രോഗപ്രതിരോധ ശേഷി കുറയ്ക്കുന്നതിനും ശാരീരികവും മാനസീകവും ബുദ്ധിപരവുമായ വൈകല്യങ്ങള്‍ക്കും വിരുദ്ധാഹാരങ്ങള്‍ കാരണമാകുന്നെന്ന് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നു.

എത്ര ഗുണമേന്മയുള്ള  വിഭവങ്ങളാണെങ്കിലും പലതും പരസ്പരം കൂടിച്ചേരുന്നതോടെ ശരീരത്തിന് ഹാനികരമാകാറുണ്ട്. ഫാസ്റ്റ് ഫുഡും വിപണിയിലെ ശീതളപാനീയങ്ങളും തന്നെയാണ് ഇതില്‍ മുന്നിട്ട് നില്‍ക്കുന്നത്. നിറത്തിനും രുചിക്കും കേടുവരാതിരിക്കാനും ചേര്‍ക്കുന്ന പരസ്പരം കൂട്ടിക്കലര്‍ത്താന്‍ പറ്റാത്ത രാസവസ്തുക്കള്‍ ശരീരത്തിലെത്തുന്നത് വലിയ രീതിയില്‍ ദോശകരമായി ബാധിക്കുന്നുണ്ട്.

വേവ് കൂടുകയോ കുറയുകയോ ചെയ്ത ഭക്ഷണ ദൃവ്യങ്ങള്‍ പരസ്പര വിരുദ്ധമാണ്. മത്സ്യം വറുത്ത പാത്രത്തില്‍ മറ്റു വിഭവങ്ങള്‍ പാകം ചെയ്യുക, പഴങ്ങള്‍ക്കൊപ്പം പാല്‍ കുടിക്കുക, പഴുത്തതും പഴുക്കാത്തതുമായ ഫലങ്ങള്‍, നല്ല തണുത്തതും ഏറെ ചൂടുള്ളതുമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍, ഇവ ഒരെ സമയത്ത് കഴിക്കുന്നതും പുതിയതും പഴയതും പാകം ചെയ്തതും ചെയ്യാത്തതും കൂട്ടിക്കലര്‍ത്തുന്നതും വിരുദ്ധമാണ്.  വിരുദ്ധാഹാരങ്ങള്‍

പാലിനോട് ചേര്‍ത്ത് കഴിക്കാന്‍ പാടില്ലാത്തത്  -മത്സ്യം, ചെമ്മീന്‍, ഉപ്പ്, പച്ചക്കറികള്‍, ചക്കപ്പഴം,  അമരയ്ക്ക, മാങ്ങ, മോര്, മുതിര

മത്സ്യം -തേന്‍, ശര്‍ക്കര, എള്ള്, പാല്‍, ഉഴുന്ന്,മുളപ്പിച്ച ധാന്യം

പോത്ത്, മുയല്‍ മാംസം -പാല്‍,തേന്‍, ഉഴുന്ന്,ശര്‍ക്കര, ധാന്യം തൈര് -പായസം, കോഴിയിറച്ചി

ചൂടുള്ള ആഹാരം -തൈര്, തേന്‍

Latest