Connect with us

National

ബി ജെ പിക്ക് ആര്‍ത്തി; ജനാധിപത്യം അപകടത്തിലെന്ന് മായാവതി

Published

|

Last Updated

ലക്‌നോ: ബി ജെ പിക്കെതിരെ ആഞ്ഞടിച്ച് ബി എസ് പി മേധാവി മായാവതി. അധികാരത്തോടുള്ള ബി ജെ പിയുടെ ആര്‍ത്തി ജനാധിപത്യത്തെയാകെ അപകടത്തിലാക്കിയിരിക്കുകയാണെന്ന് അവര്‍ പറഞ്ഞു. ഗോവ, മണിപ്പൂര്‍, ബീഹാര്‍ എന്നിവിടങ്ങളില്‍ നടന്നതും ഗുജറാത്ത്, ഉത്തര്‍ പ്രദേശ് എന്നിവിടങ്ങളില്‍ നടന്ന് കൊണ്ടിരിക്കുന്നതും ഇതിന് വ്യക്തമായ തെളിവാണ്. അധികാരത്തിനായുള്ള ആര്‍ത്തി ദുരയായി വളര്‍ന്നിരിക്കുന്നു. ഔദ്യോഗിക സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് ആളുകളെ അടര്‍ത്തുന്നത്. ഇത് വൃത്തികെട്ട രാഷ്ട്രീയമാണ്.
അധികാര ദുര്‍വിനിയോഗത്തില്‍ ഭീഷണിയും വരുന്നുണ്ട്. അത്‌കൊണ്ടാണ് ഗുജറാത്തിലെ കോണ്‍ഗ്രസ് എം എല്‍ എമാര്‍ക്ക് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറേണ്ടി വന്നത്. ഗോവയിലും മണിപ്പൂരിലും അവര്‍ക്ക് ഭൂരിപക്ഷം ഉണ്ടായിരുന്നില്ല. ഇവിടെയെല്ലാം ജനാധിപത്യത്തെ തകര്‍ത്തെറിഞ്ഞാണ് സര്‍ക്കാര്‍ രൂപവത്കരിച്ചത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, സി ബി ഐ, ആദായനികുതി വിഭാഗം തുടങ്ങിയ സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് പ്രതിപക്ഷ അംഗങ്ങളെ വശത്താക്കുന്നത്. കേസുകളില്‍ നേതാക്കളെ വരിഞ്ഞ് മുറുക്കുകയാണ്. ഒഡീഷയിലെയും പശ്ചിമ ബംഗാളിലെയും സര്‍ക്കാറുകള്‍ “ഔദ്യോഗിക ഭീകരത”യുടെ ഇരകളാണെന്നും മായാവതി പറഞ്ഞു.

Latest