Connect with us

Gulf

പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് ഫഌക്‌സി പോയിന്റുകളുമായി ഉരീദു

Published

|

Last Updated

ദോഹ: ഉരീദു പ്രീ പെയ്ഡ് കണക്ഷനായ ഹല ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മിനിട്ടുകളും ഡാറ്റയും എസ് എം സ് സൗകര്യവും ലഭ്യമാക്കി ഫഌക്‌സി പോയിന്റുകള്‍ ലഭിക്കുന്ന കാര്‍ഡുകള്‍ അവതരിപ്പിച്ചു. റീചാര്‍ജ് തുകക്ക് അനുസരിച്ച് ലഭിക്കുന്ന ഫഌക്‌സി പോയിന്റുകള്‍ ലോക്കല്‍ ഡാറ്റ, ഇന്റര്‍നാഷനല്‍ ലോക്കല്‍ കോളുകള്‍, എസ് എം എസ് എന്നിവക്ക് ഉപയോഗിക്കാം. ഉപയോഗത്തിലെ ഉദാരതയാണ് ഫഌക്‌സി എന്ന നാമത്തിലൂടെ അര്‍ഥമാക്കുന്നതെന്ന് കമ്പനി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

ഒരു ടോപ്പ് അപ്പില്‍ എല്ലാ സേവനങ്ങളും എന്ന ആശയത്തില്‍ നടപ്പില്‍ വരുന്ന ഫഌക്‌സി പോയിന്റുകള്‍ ഉപയോഗിച്ച് കുറഞ്ഞ നിരക്കില്‍ ലോക്കല്‍ കോള്‍ വിളിക്കാനാകും. ഫഌക്‌സി കാര്‍ഡുകളുടെ വില അനുസരിച്ച് പോയിന്റുകളുടെ മൂല്യത്തിലും മാറ്റം വരും. 200 റിയാല്‍ കാര്‍ഡില്‍ ലോക്കല്‍ വിളിക്ക് മിനുട്ടിന് എട്ട് ദിര്‍ഹമാണ് നിരക്ക്. 60 (500 ഫഌക്‌സി പോയിന്റുകള്‍), 100 (1000), 150 (1,700), 200 (2,500) വീതം നാലു ഫഌക്‌സി കാര്‍ഡുകളാണ് ലഭ്യമാക്കുന്നത്. അഥവാ 100 റിയാല്‍ കാര്‍ഡിനു ലഭിക്കുന്ന 1000 ഫഌക്‌സി പോയിന്റ് ഉപയോഗിച്ച് 1000 മിനുട്ട് വരെ ഇന്ത്യയിലേക്കു വിളിക്കാം. 7.7 ജി ബി വരെ ലോക്കല്‍ ഡാറ്റ ഉപയോഗിക്കാം. 1000 ലോക്കല്‍ മിനിട്ടുകളും വിളിക്കാം.
ഉപഭോക്താക്കള്‍ക്ക് മികച്ച അവസരവും ആനുകൂല്യവുമാണ് നല്‍കുന്നതെന്നും ഇന്റര്‍നാഷനല്‍ കോളിന് മിനുട്ടിന് എട്ടു ദിര്‍ഹം, ലോക്കല്‍ ഡാറ്റ ഒരു എം ബിക്ക് ഒരു ദിര്‍ഹം, ലോക്കല്‍ കോളിനും എസ് എം എസിനും എട്ടു ദിര്‍ഹം വീതമാണ് നിരക്ക് വരുന്നതെന്നും ഇത് ഏറ്റവും കുറഞ്ഞ നിരക്കാണെന്നും ഉരീദു കോര്‍പറേറ്റ് കമ്യൂണിക്കേഷന്‍സ് ആന്‍ഡ് പി ആര്‍ ഡയറക്ടര്‍ മനാര്‍ ഖലീഫ അല്‍ മുറൈഖി പറഞ്ഞു.