ഭിന്നിപ്പിക്കാനുള്ള ഫാസിസ്റ്റ് തന്ത്രം ജനം ഒറ്റക്കെട്ടായി ചെറുത്തു തോൽപ്പിക്കുക: എം.സ്വരാജ്

Posted on: July 22, 2017 8:13 pm | Last updated: July 22, 2017 at 8:13 pm
ജിദ്ദ: നവോദയ ഷറഫിയ വെസ്റ്റ് യൂണിറ്റ് സംഘടിപ്പിച്ച ‘വെളിച്ചം 2017 ‘ സാംസ്കാരിക സമ്മേളം   എം സ്വരാജ് ഉദ്ഘാടനം ചെയ്തു.
ബി.ജെ.പി ഭരണത്തിനു ശേഷം ഫാസിസ്റ്റ് ശക്തികളുടെ, ജനങ്ങളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം പൊതുജനങ്ങൾക്കിടയിൽ അസഹിഷുണത വളർത്താൻ ഇടയാക്കിയിട്ടുണ്ടെന്ന് സ്വരാജ് തന്റെ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ഒരു മതനിരപേക്ഷ സമൂഹത്തിൽ എന്ത് കഴിക്കണം എന്ത് വസ്ത്രം ധരിക്കണം എന്ത് വായിക്കണം എന്ത് എഴുതണം എന്നുള്ളത് തികച്ചും വ്യക്തിപരമാണ്. അതിന് എതിരെയുള്ള നിലപാട് ഫാസിസമെന്നും അദ്ദേഹം പറഞ്ഞു.
ബഹുസ്വരതയാണ് ഭാരതത്തിന്റെ ഏറ്റവും വലിയ സൗന്ദര്യം. ജനങ്ങൾക്കിടയിൽ മതിലുകൾ കെട്ടി ആ സൗന്ദര്യം ഇല്ലാതാക്കാനാണ് ഫാസിസം ശ്രമിക്കുന്നത്. പശുവിന്റെ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമം ആസൂത്രിതമാണ്. അതു തിരിച്ചറിഞ്ഞ് ജനങ്ങൾ ഒറ്റക്കെട്ടായി അതിനെ ചെറുത്തു തോൽപ്പിക്കണം, സ്വരാജ് പറഞ്ഞു.
പ്രേഗ്രാം കമ്മറ്റി ചെയർമാൻ അബ്ബാസ് അദ്ധ്യക്ഷത വഹിച്ച സാംസ്കാരിക സമ്മേളനത്തിൽ നവോദയ രക്ഷാധികാരി വി കെ. റഊഫ്,  ജനറൽ സെക്രട്ടറി നവാസ് വെമ്പായം എന്നിവർ സംസാരിച്ചു.
ബാലസംഘം സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന വേനൽ തുമ്പി കലാജാഥയിൽ അവതരിപ്പിക്കുന്ന സംഗീത ശിൽപ്പങ്ങളും ചെറുനാടകങ്ങളും ചരിത്രത്തിൽ ആദ്യമായി കേരളത്തിന്  പുറത്തു ബാലവേദി കുട്ടികൾ അവതരിപ്പിച്ചത്  ജിദ്ധ സമൂഹത്തിന് ഒരു പുതിയ അനുഭവമായി.
 ഒ എൻ വി യുടെ മാക്സിനൊരു ഗീതം എന്ന കവിതയുടെ രംഗാവിഷ്കാരത്തോടെ കേരളത്തിന്റെ മഹാ കാവി ഒ എൻ വിക്ക് പ്രണാമം അർപ്പിച്ചു കൊണ്ടുള്ള സംഗീത ശില്പത്തോടെയാണ് വേനൽ തുമ്പികൾ ആരംഭിച്ചത്. ഇഷ്ടമുള്ളത്ത് പഠിക്കാനും ജാതിയും മതവും വർണവും നോക്കാതെ ജീവിക്കാനും പഠിച്ചു വളരാനും ഞങ്ങളെ അനുവതിക്കണം എന്ന സന്ദേശം നൽകുന്ന ഒപ്പനയായിരുന്നു വേനൽ തുമ്പികളിൽ രണ്ടാമതായി അവതരിപ്പുച്ചത്. വൈക്കം മുഹമ്മദ്‌ ബഷീറിന്റെ നർമങ്ങൾ ഉൾപെടുവിച്ചുകൊണ്ടുള്ള  ഒരു ലഘു നാടകമായിരുന്നു തുമ്പികളിലെ മറ്റൊരു ഇനം. ഫാസിസ്റ്റ് ഭീകര ശക്തികൾ നിഷ്കരുണം മനുഷ്യരെ കൊന്നൊടുക്കുന്നതിനെയും അതിനെ ചെറുത്തു തോൽപ്പിക്കാൻ ഒരുമിച്ച് നിന്നാലേ കഴിയൂ  എന്ന സന്ദേശം നൽകുന്ന കറുത്ത സൂര്യൻ  എന്ന സംഗീത ശിൽപ്പ്പം വളരെ മനോഹരമായി ജിദ്ധയിലെ തുമ്പികൾ അവതരിപ്പിച്ചു. സോഷ്യൽ മീഡിയകളുടെ അമിതമായ ഉപയോഗം, കുട്ടികളെ വെറും പുസ്തക പുഴുക്കളാക്കുന്ന പ്രവണ എന്നിവ തുറന്നു കാട്ടുന്ന കീരി എന്ന ലഘു നാടകതോട് കൂടിയാണ് വേനൽ തുമ്പികൾ അവസാനിച്ചത്.
പ്ലസ്ടുവിലും  പത്താം ക്ലാസിലും എറ്റവും കൂടുൽ എ ഒണ്‍ നേടിയ കുട്ടികൾക്ക് നവോദയ കുടുംബവേദി നൽകുന്ന അവാർഡിന് തസ്ലീമ നൗറീൻ റാസിഖ് ( പ്ലസ് ടു ) ഷഫ്‌നാസ് NS ( പത്താം ക്ലാസ്സ്‌) എന്നിവർ എം സ്വരാജിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി.
പ്രേഗ്രാം കൺവീനർ അമീൻ  അഫ്സൽ പാണക്കാട്, നൗഷാദ് എടപ്പറ്റ, ബഷീർ പരിപാടിക്ക് നേത്രത്വം നൽകി.
പ്രേഗ്രാം കമ്മറ്റി കൺവീനർ മുജീബ് പൂന്താനം സ്വാഗതംവും നൗഷാദ് വേങ്ങൂര് നന്ദിയും പറഞ്ഞു.