നടിയുടെ പേര് പരാമര്‍ശിച്ച കമല്‍ഹാസന് വനിതാ കമ്മീഷന്റെ നോട്ടീസ്

Posted on: July 14, 2017 2:31 pm | Last updated: July 14, 2017 at 3:41 pm

ചെന്നൈ: കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയുടെ പേര് പരാമര്‍ശിച്ച നടനും സംവിധായകനുമായ കമല്‍ഹാസന് ദേശീയ വനിതാ കമ്മീഷന്റെ നോട്ടീസ്. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് കമല്‍ഹാസന്‍ നടിയുടെ പേര് പരാമര്‍ശിച്ചത്.

പേര് പറയുന്നത് നിയമവിരുദ്ധമല്ലേ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ എന്തിനാണ് പേര് മറച്ചുവെയ്ക്കുന്നതെന്നും അവരെ ദ്രൗപദിയെന്ന് വിളിക്കണമെങ്കില്‍ അങ്ങനെയുമാകാമെന്നായിരുന്നു കമല്‍ഹാസന്റെ മറുപടി.

നടിയെന്ന നിലയിലല്ല, സ്ത്രീയെന്ന നിലയിലാണ് അവരെ കാണുന്നത്. നടിയുടെ കാര്യം മാത്രമല്ല, സമൂഹത്തില്‍ നമ്മുടെ ചുറ്റുപാടും നല്‍ക്കുന്ന സ്ത്രീകളും എനിക്ക് പ്രധാനപ്പെട്ടവരാണ്. അവര്‍ക്ക് എന്തെങ്കിലും പറ്റാന്‍ ഞാന്‍ അനുവദിക്കില്ലെന്നും കമല്‍ പറഞ്ഞു.