Connect with us

National

പണം ബാങ്കുകളില്‍ തിരിച്ചെത്തിയെന്നതിയതിന്റെ കണക്കുകള്‍ വെളിപ്പെടുത്താതെ റിസര്‍വ് ബാങ്ക്

Published

|

Last Updated

മുംബൈ: കഴിഞ്ഞ നവംബറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച നോട്ട് അസാധുവാക്കലിന് ശേഷം എത്ര പണം ബാങ്കുകളില്‍ തിരിച്ചെത്തിയെന്നതിന്റെ കണക്ക് വെളിപ്പെടുത്താതെ റിസര്‍വ് ബാങ്ക് വീണ്ടും ഒഴിഞ്ഞു മാറി. തിരിച്ചെത്തിയ പണത്തിന്റെ കണക്കുകള്‍ തിട്ടപ്പെടുത്തിയിട്ടില്ലെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ പാര്‍ലമെന്റ് ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി യോഗത്തില്‍ അറിയിച്ചു.500, 1000 നോട്ടുകള്‍ അസാധുവാക്കിയതിന് ശേഷം എത്ര പണം തിരിച്ചു വന്നു എന്നതിന്റെ കണക്കെടുപ്പ് തുടരുകയാണെന്നും ഊര്‍ജിത് പട്ടേല്‍ വീരപ്പ മൊയ്‌ലി അദ്ധ്യക്ഷനായ സമിതിയോട് പറഞ്ഞു. ചട്ടങ്ങള്‍ പാലിച്ചാണ് നോട്ട് അസാധുവാക്കല്‍ നടപ്പാക്കിയതെന്നും ഊര്‍ജിത് പട്ടേല്‍ വ്യക്തമാക്കി

Latest