നീതി കിട്ടുമെന്ന് ഞങ്ങള്‍ക്കുറപ്പുണ്ടായിരുന്നു; സത്യം തെളിഞ്ഞതില്‍ സന്തോഷം

Posted on: July 10, 2017 11:49 pm | Last updated: July 10, 2017 at 11:49 pm

കൊച്ചി: ദൈവത്തിന്റെ കൈ പതിഞ്ഞ ഈ കേസിന്റെ സത്യം തെളിഞ്ഞതില്‍ സന്തോഷമെന്ന് ആക്രമത്തിനിരയായ നടിയുടെ സഹോദരനും സംവിധായകനുമായ രാജേഷ് ബി മേനോന്‍.

നീതി കിട്ടുമെന്ന് ഞങ്ങള്‍ക്കുറപ്പുണ്ടായിരുന്നു. അതുകൊണ്ടു മാത്രമാണ് കേസ് സിബിഐക്ക് വിടണമെന്ന് പലരും പറഞ്ഞപ്പോഴും കേരളാ പോലീസില്‍ വിശ്വാസമര്‍പ്പിച്ച് ഞങ്ങള്‍ ഉറച്ചു നിന്നതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

കൂടെ നില്‍ക്കുകയും ഞങ്ങള്‍ക്ക് എല്ലാവിധ പിന്‍തുണയും നല്‍കിയ എല്ലാ മാധ്യമ സുഹൃത്തുക്കളോടും കേരളാ പോലീസിനോടും നല്ലവരായ ജനങ്ങളോടും നന്ദി അറിയിക്കുന്നതായും രാജേഷ് ബി മേനോന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം…

ദൈവത്തിന്റെ കൈ പതിഞ്ഞ ഈ കേസിന്റെ സത്യം തെളിഞ്ഞതില്‍ സന്തോഷം . നീതി കിട്ടുമെന്ന് ഞങ്ങള്‍ക്കുറപ്പുണ്ടായിരുന്നു . അതുകൊണ്ടു മാത്രമാണ് കേസ് ഇആക യ്ക്ക് വിടണമെന്ന് പലരും പറഞ്ഞപ്പോഴും കേരളാ പോലീസില്‍ വിശ്വാസമര്‍പ്പിച്ച് ഞങ്ങള്‍ ഉറച്ചു നിന്നത് .

ഈ കേസിന്റെ തുടക്കം മുതല്‍ പ്രത്യക്ഷമായും പരോക്ഷമായും ഞങ്ങളുടെ കൂടെ നില്‍ക്കുകയും ഞങ്ങള്‍ക്ക് എല്ലാവിധ പിന്‍തുണയും നല്‍കിയ എല്ലാ മാധ്യമ സുഹൃത്തുക്കളോടും കേരളാ പോലീസിനോടും നല്ലവരായ ജനങ്ങളോടും ഒരിക്കല്‍ പോലും ഞാന്‍ കണ്ടിട്ടില്ലാത്ത , ലോകം മുഴുവന്‍ പരന്നു കിടക്കുന്ന എന്റെ ഫേസ്ബുക് സൗഹൃദങ്ങളോടും എന്റെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു . സന്തോഷം .