രാംനാഥ് കോവിന്ദ് നാമനിര്‍ദേശ പത്രിക നല്‍കി

Posted on: June 23, 2017 12:53 pm | Last updated: June 23, 2017 at 9:24 pm

ന്യൂഡല്‍ഹി: എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദ് നാമനിര്‍ദേശ പത്രിക നല്‍കി. രാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ റിട്ടേണിംഗ് ഓഫീസറായ ലോക്‌സഭാ സെക്രട്ടറി ജനറല്‍ അനൂപ് മിശ്ര മുമ്പാകെയാണ് പത്രിക നല്‍കിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി, മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അദ്വാനി, ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്രമന്ത്രിമാര്‍, ഘടകകക്ഷി നേതാക്കള്‍ എന്നിവര്‍ കോവിന്ദിനൊപ്പമുണ്ടായിരുന്നു. നാല് സെറ്റ് പത്രികയാണ് സമര്‍പ്പിച്ചത്.